ഒമാൻ റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീണ്ടും ഉയർന്നു

ഒമാൻ റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീണ്ടും ഉയർന്നു

മസ്കറ്റ്: റി​യാ​ലി​ന്റ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് 217 രൂ​പ ക​ട​ന്നു. ഒ​രു​ റി​യാ​ലി​ന് 217.10 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ വെ​ള്ളി​യാ​ഴ്ച ന​ൽ​കി​യ​ത്. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലും ഇ​തേ നി​ര​ക്കു​ക​ൾ തുടരും. എ​ന്നാ​ൽ റി​യാ​ലി​ൻറെ വി​നി​മ​യ നി​ര​ക്കി​ന്റെ അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​ൺ​വെ​ർ​ട്ട​റി​ൽ ഒ​രു റി​യാ​ലി​ന് 217.30 എ​ന്ന നി​ര​ക്കാ​ണ്. വെ​ള്ളി​യാ​ഴ്ച​ത്തെ വി​നി​മ​യ നി​ര​ക്കി​ലെ റെ​ക്കോ​ർ​ഡ് ക​ഴി​ഞ്ഞ ജൂ​ൺ 20ന്റെ ​നി​ര​ക്കി​ന് തു​ല്യ​മാ​ണ്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തോടെ ഇ​ന്ത്യ​ൻ രൂ​പ ഇടിഞ്ഞു. ഒ​രു ഡോ​ള​റി​ന്റെ വി​ല വെ​ള്ളി​യാ​ഴ്ച 83.66 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. വ്യാ​ഴാ​ഴ്ച ഡോ​ള​റി​ന്റെ വി​ല 53.65 രൂ​പ​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 0.1 ശ​ത​മാ​നം ഇ​ടി​വാ​ണ് ഇ​ന്ത്യ​ൻ രൂ​പ​ക്കു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ജൂ​ൺ 20 നാ​ണ് ഇ​ന്ത്യ​ൻ രൂ​പ സ​മാ​ന നി​ര​ക്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ ഇ​ന്ത്യ​ൻ രൂ​പ ഇ​നി​യും ത​ക​രാ​മെ​ന്നും ഡോ​ള​റി​ന്റെ വി​ല 83.70 മു​ത​ൽ 83.75 വ​രെ എ​ത്താ​മെ​ന്നും സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ർ പ​റ​യു​ന്നു. അ​തോ​ടെ റി​യാ​ലി​​ൻറെ വി​നി​മ​യ നി​ര​ക്ക് ഇ​നി​യും ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ളെ​ല്ലാം ശ​ക്തി കു​റ​ഞ്ഞി​ട്ടു​ണ്ട്. താ​യ്‍ല​ന്റി​ന്റെ ബ​ഹ​തി​ന് 0.5 ശ​ത​മാ​നം ത​ക​ർ​ച്ച​യാ​ണു​ണ്ടാ​യ​ത്.

എ​ന്നാ​ൽ അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ക​യും ഡോ​ള​ർ ഇ​ന്റ​ക്സ് 104.3 എ​ന്ന പോ​യി​ന്റി​ലെ​ത്തു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​ൻ ഡോ​ള​റി​ന്റെ 0.2 ശ​ത​മാ​നം വ​ള​ർ​ച്ച​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്. ഇ​ത് നാ​ല് മാ​സ​ത്തി​നു​ള്ളി​ലെ ഏ​റ്റ​വും വ​ലി​യ തി​രി​ച്ചു വ​ര​വാ​ണ്. ഇ​ന്ത്യ​ൻ ഓ​ഹ​രി വി​പ​ണി​യും വ​ൻ ത​ക​ർ​ച്ച​യാ​ണ് നേ​രി​ടു​ന്ന​ത്. വി​പ​ണി​യി​ൽ​നി​ന്ന് ഡോ​ള​ർ വി​ദേ​ശ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത് വ​ർ​ധി​ച്ചി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ എ​ണ്ണ വി​ല ഉ​യ​രു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. എ​ണ്ണ ഇ​റ​ക്കു​മ​തി രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ എ​ണ്ണ വി​ല​യി​ലു​ള്ള ചെ​റി​യ ഉ​യ​ർ​ച്ച​പോ​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )