സിദ്ദീഖിന് പിന്നാലെ രാജിവെച്ച് രഞ്ജിത്; രാജിക്കത്ത് സര്‍ക്കാരിന് കൈമാറി

സിദ്ദീഖിന് പിന്നാലെ രാജിവെച്ച് രഞ്ജിത്; രാജിക്കത്ത് സര്‍ക്കാരിന് കൈമാറി

കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാജിവെച്ചു. രാജിക്കത്ത് സര്‍ക്കാരിന് കൈമാറി. സമ്മര്‍ദ്ധത്തിന് വഴങ്ങിയാണ് രാജി എന്ന് റിപ്പോര്‍ട്ടുകള്‍.

അതേസമയം രഞ്ജിത്ത് രാജി വെക്കേണ്ടത് അനിവാര്യമെന്നാണ് എല്‍ഡിഎഫ് നിലപാട്. ആരോപണം തെളിഞ്ഞാല്‍ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ ആദ്യ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ പിന്നാലെ രഞ്ജിത്തിനെ നീക്കണമെന്ന് എല്‍ഡിഎഫില്‍ തന്നെ സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു. വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറില്‍ നിന്ന് ഓദ്യോഗിക നെയിം ബോര്‍ഡ് മാറ്റിയിരുന്നു. 2009 ല്‍ പാലേരിമാണിക്യം എന്ന സിനിമയുടെ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാള്‍ നടി ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )