തമിഴ്നാട്ടിൽ മഴ കനക്കുന്നു
ചെന്നൈ: തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നു. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെയാണ് മഴ ശക്തമാകുന്നത്. തെക്കൻ ജില്ലകളിൽ മഴ ശക്തമായി തുടരുകയാണ്. തമിഴ്‌നാടിൻ്റെ തീരപ്രദേശങ്ങളിൽ വ്യാപകമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, തിരുനെൽവേലി, തൂത്തുക്കുടി, കാരയ്ക്കൽ ഉൾപ്പെടെയുള്ള ജില്ലകളിൽ വ്യാഴാഴ്ച രാവിലെ വരെ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
CATEGORIES India