തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

തൃശൂരിലെ യുവാവിന്റെ കൊലപാതകം കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിന്: 14കാരന് ശക്തമായ ക്രിമിനൽ പശ്ചാത്തലം

പുതുവത്സര രാത്രി തൃശ്ശൂര്‍ തെക്കിന്‍കാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയതിന് കാരണം പ്രതികള്‍ കഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നെന്ന് പൊലീസ്. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. ഇന്നലെ രാത്രി 8:45 നായിരുന്നു സംഭവം. കഞ്ചാവിന്റെ മണം വന്നതിനെത്തുടര്‍ന്ന് ലിവിന്‍ ഇത് ചോദ്യം ചെയ്ത് കുട്ടികളെ പേടിപ്പിക്കുവാന്‍ വേണ്ടി ശ്രമിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

14 വയസ്സുകാരന് ശക്തമായ ക്രിമിനല്‍ പശ്ചാത്തലമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാര്‍ഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസില്‍ വച്ച് മുമ്പ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.

കൊലപാതകത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. സംഭവത്തില്‍ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തുകയായിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )