സിനിമ ഇഷ്ടപ്പെട്ടില്ലെ , പൈസ പോയിട്ടില്ല; പുതിയ പദ്ധതിയുമായി പി.വി.ആർ

സിനിമ ഇഷ്ടപ്പെട്ടില്ലെ , പൈസ പോയിട്ടില്ല; പുതിയ പദ്ധതിയുമായി പി.വി.ആർ

തിയേറ്റര്‍ ശൃംഖലയായ പി.വി.ആര്‍. ഐനോക്സ് പരീക്ഷണാടിസ്ഥാനത്തില്‍ ‘ഫ്ളെക്സി ഷോ’ എന്നപേരില്‍ ഒരു സംവിധാനം കൊണ്ടുവരുകയാണ്. ഇത് പ്രകാരം ഒരാള്‍ സിനിമയ്ക്ക് ഇടയ്ക്ക് പോയാലും, ആ സിനിമ കണ്ടിരുന്ന സമയത്തിന് മാത്രം പൈസ നല്‍കിയാല്‍ മതി. പരീക്ഷണാടിസ്ഥാനത്തില്‍ ചില തിയേറ്ററുകളില്‍ ഈ സംവിധാനം നടപ്പാക്കിയിട്ടുമുണ്ട്.

ഒടിടി കാലത്ത് തങ്ങള്‍ കാണുന്ന കണ്ടന്റിന് മുകളില്‍ ഉപയോക്താവിന് നിയന്ത്രണം നല്‍കുന്ന സംവിധാനം ബിഗ് സ്‌ക്രീനിലും നല്‍കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് പിവിആര്‍ ഇനോക്‌സ് സിഇഒ വിശദീകരിച്ചു. സിനിമയുടെ അവശേഷിക്കുന്ന സമയം കണക്കാക്കിയാണ് പണം നിശ്ചയിക്കുക. 75 ശതമാനത്തിലധികം സമയം ബാക്കിയുണ്ടെങ്കില്‍ 60 ശതമാനം ടിക്കറ്റ് തുക മടക്കിക്കിട്ടും.

50 ശതമാനംമുതല്‍ 75 ശതമാനംവരെ സമയമാണുള്ളതെങ്കില്‍ പകുതിത്തുക മടക്കിക്കിട്ടും. 25 മുതല്‍ 50 ശതമാനംവരെ ബാക്കിയാണെങ്കില്‍ 30 ശതമാനം തുകയാണ് തിരിച്ചുകിട്ടുക. അതേസമയം, ഈ ടിക്കറ്റിന് പത്തുശതമാനം അധികം തുക ഈടാക്കുന്നുണ്ട്.

പിവിആര്‍ ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയിലും ഗുരുഗ്രാമിലും ഫ്‌ലെക്‌സി ഷോകള്‍ അവതരിപ്പിച്ചു, രണ്ടാം ഘട്ടത്തില്‍ നിരവധി ടയര്‍-1 നഗരങ്ങളില്‍ ഈ സേവനം ലഭ്യമാക്കും. മൂന്ന് നാലു മാസമായി ഈ പദ്ധതി ട്രയല്‍ റണ്‍ നടത്തുകയാണെന്നും, അതില്‍ നിന്ന് ലഭിച്ച പ്രതികരണങ്ങള്‍ ഇത് അവതരിപ്പിക്കുമ്പോള്‍ വളരെ ഗുണകരമായെന്നും പിവിആര്‍ പറയുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )