പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം

പി വി അൻവറിന് മുസ്ലിം ലീഗ് ഓഫീസിൽ സ്വീകരണം

തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ മുസ്ലിം ലീഗിന്റെ പള്ളം മേഖല കമ്മിറ്റി ഓഫീസിലാണ് പിവി അന്‍വറിന് സ്വീകരണം നല്‍കിയത്. അന്‍വറിനെ സ്വീകരിച്ച് ഓഫീസില്‍ ഇരുത്തുകയും പ്രദേശത്തെ പ്രാദേശിക വിഷയങ്ങള്‍ ലീഗ് നേതാക്കള്‍ ചര്‍ച്ചചെയ്യുകയും ചെയ്തു. പി വി അന്‍വറിനൊപ്പം ചേലക്കരയിലെ ഡിഎംകെ സ്ഥാനാര്‍ത്ഥി എന്‍ കെ സുധീറും ലീഗ് ഓഫീസില്‍ എത്തിയിരുന്നു. ഇന്നലെ വൈകുന്നേരം 6.30 മുതല്‍ 8 മണി വരെ പി വി അന്‍വര്‍ ലീഗ് ഓഫീസില്‍ ചെലവഴിച്ചതിന്റെ ദൃശ്യങ്ങള്‍് ലഭിച്ചു. ലീഗ് നേതാവും ദേശമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ സലീമിന്റെ നേതൃത്വത്തിലായിരുന്നു അന്‍വറിനെ സ്വീകരിച്ചത്.

അതേസമയം, പാലക്കാട് ഇന്ന് പിവി അന്‍വറിന്റെ റോഡ് ഷോ ആരംഭിക്കും. പാലക്കാട് കോട്ട മൈതാനത്ത് നിന്നാരംഭിക്കുന്ന റോഡ് ഷോ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡില്‍ കണ്‍വെന്‍ഷനോടെ സമാപിക്കും. പരിപാടിയില്‍ രണ്ടായിരം പേര്‍ പങ്കെടുക്കുമെന്നാണ് ഡിഎംകെയുടെ അവകാശവാദം. ബിജെപി – സിപിഐഎം വിരുദ്ധ നിലപാടില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും പാലക്കാട് സീറ്റിലെ തീരുമാനത്തിലും ഈ നിലപാട് ഉയര്‍ത്തിപ്പിടിക്കുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് എന്തൊക്കെ പറഞ്ഞാലും തന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കാനില്ലെന്നും സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുന്നതില്‍ പ്രഖ്യാപനം വൈകുന്നേരം ഉണ്ടാകുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )