പണി സിനിമയ്ക്കെതിരേ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പിൻവലിച്ചു
കൊച്ചി: പണി സിനിമയ്‌ക്കെതിരെ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പിൻവലിച്ചു. സിനിമക്ക് ‘എ’ സർട്ടിഫിക്കറ്റ് നൽകാൻ കേന്ദ്ര സെൻസർ ബോർഡിന് നിർദേശം നൽകണമെന്ന് കാണിച്ചായിരുന്നു ഹർജി. ഹര്‍ജിക്കാരന്‍ സ്വമേധയാ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. യു/എ സർട്ടിഫിക്കറ്റ് നൽകിയ സിനിമക്ക് പൊതുജനമധ്യത്തില്‍ പ്രദര്‍ശിപ്പിക്കാൻ പറ്റാത്ത സംഭാഷണങ്ങളും ദൃശ്യങ്ങളും ഉണ്ടെന്നാരോപിച്ച് പനങ്ങാട് സ്വദേശി ബിനു പി ജോസഫാണ് ഹർജി നൽകിയത്.
ഹർജി തള്ളുമെന്ന് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വാക്കാൽ വ്യക്തമാക്കിയതോടെയാണ് ഹർജി പിൻവലിച്ചത്. പണി സിനിമക്ക് യുഎ സർട്ടിഫിക്കറ്റ് കൊടുത്തത് ചോദ്യം ചെയ്ത് യൂട്യൂബർ ആദർശും രംഗത്തെത്തിയിരുന്നു.
ചിത്രത്തിന് നെഗറ്റീവ് റിവ്യു എഴുതുകയും സോഷ്യല്‍ മീഡിയയില്‍ പല ഇടങ്ങളില്‍ കോപ്പി പേസ്റ്റ് ചെയ്യുകയും ചെയ്തെന്ന് ആരോപിച്ച് ജോജു ജോര്‍ജ് യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.