അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ
അണ്ണാ യൂണിവേഴ്‌സിറ്റി ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച മഹിളാ മോര്‍ച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉള്‍പ്പടെ ഉള്ളവരാണ് മധുരയില്‍ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. മധുരയില്‍ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോര്‍ച്ചയുടെ ശ്രമം.
ഡിസംബര്‍ 23 നാണ് അണ്ണാ സര്‍വകലാശാല ക്യാംപസില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയില്‍ പോയ പെണ്‍കുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
യൂണിവേഴ്‌സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരന്‍ ആണ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതില്‍ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവം നടക്കുന്ന സമയത്ത് കാമ്പസിനക്കത്തെ സിസിടിവി പ്രവര്‍ത്തനരഹിതമായതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അന്വേഷണത്തില്‍ നിരവധി സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ ജ്ഞാനശേഖരന്റെ ഫോണില്‍ നിന്ന് ലഭിച്ചു