പ്രിയങ്കാ ഗാന്ധി ഇന്ന് കോഴിക്കോട് മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും
കല്‍പ്പറ്റ: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഇന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ പര്യടനം നടത്തും. രാവിലെ 9.30-ന് കോഴിക്കോട് ഈങ്ങാപ്പുഴയില്‍ പൊതുയോഗത്തില്‍ പങ്കെടുക്കും. 12.30-ന് ഏറനാട് തെരട്ടമ്മലിലും മൂന്നുമണിക്ക് മമ്പാടും നാലരയ്ക്ക് ചുങ്കത്തറയിലും പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കും.
അതെസമയം, വയനാട് ലോക്സഭാമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധിയുടെ നാലുസെറ്റ് നാമനിര്‍ദേശപത്രികയും വരണാധികാരിയായ കളക്ടര്‍ ഡി.ആര്. മേഘശ്രി സ്വീകരിച്ചു. പത്രിക തള്ളണമെന്നാവശ്യപ്പെട്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥി വാദം ഉയര്‍ത്തിയെങ്കിലും അതുതള്ളിയാണ് പത്രിക സ്വീകരിച്ചത്.എന്നാല്‍ പത്രിക സ്വീകരിക്കുന്നതിലെ എതിര്‍പ്പ് വ്യക്തമാക്കി എന്‍.ഡി.എ. സ്ഥാനാര്‍ഥി നവ്യാ ഹരിദാസ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി.
CATEGORIES Kerala