ഇന്‍സ്റ്റയിലും യൂട്ടൂബിലും ഡാന്‍സ് കൊണ്ട് വൈറലായ സഹോദരങ്ങള്‍ ഇത്രയ്‌ക്കോ ചീപ്പായിരുന്നോ? മൃദുലയും ഭാര്യ പ്രവീണയും കരഞ്ഞ് കൊണ്ട് ലൈവില്‍

ഇന്‍സ്റ്റയിലും യൂട്ടൂബിലും ഡാന്‍സ് കൊണ്ട് വൈറലായ സഹോദരങ്ങള്‍ ഇത്രയ്‌ക്കോ ചീപ്പായിരുന്നോ? മൃദുലയും ഭാര്യ പ്രവീണയും കരഞ്ഞ് കൊണ്ട് ലൈവില്‍

സോഷ്യല്‍ മീഡിയയില്‍ സ്റ്റാര്‍സ് ആണ് പ്രവീണ്‍ പ്രണവ് യൂട്യൂബര്‍സ്. ഇരുവരും ഒന്നിച്ചുള്ള യൂട്യൂബ് ചാനലിന് ഏകദേശം 4 മില്യണ്‍ ആളുകളാണ് കാഴ്ചക്കാരായിട്ടുള്ളത്. നിരവധി ഡാന്‍സ് റീല്‍സിലൂടെ പ്രേക്ഷകര്‍ക്ക് വളരെ പരിചിതരാണ് ചേട്ടനും അനുജനും ആയ പ്രവീണും പ്രണവും (കൊച്ചു ). ഇരുവരുടെയും ഡാന്‍സ് റീല്‍സുകളും സ്‌കിറ്റുകളും ഇഷ്ടപ്പെടാത്തവരായി ആരും തന്നെയില്ല. കൂടുതലും അവരുടെ വീട്ടിലെ നല്ല നല്ല മുഹൂര്‍ത്തങ്ങളാണ് വീഡിയോ ആയി യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്നതും. ഈ വര്‍ഷമാണ് പ്രവീണിന്റെ വിവാഹം നടന്നത്. സുഹൃത്ത് മൃദുലയാണ് വധു. കോളേജില്‍വെച്ച് തുടങ്ങിയ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. പതുകെ പ്രവീണ്‍ പ്രണവ് യൂട്യൂബ് ചാനലില്‍ മൃദുലയും പ്രത്യക്ഷപ്പെടുത്തുടങ്ങി.

അധികം വൈകാതെ ഇരുവര്‍ക്കും ഒരു കുഞ്ഞ് വരുന്നുവെന്ന സന്തോഷവാര്‍ത്തയും ഇരുവരും തങ്ങളുടെ ചാനലിലൂടെ പങ്കുവെച്ചിരുന്നു. ഡ്യൂ ഡേറ്റിനു ദിവസങ്ങള്‍ ബാക്കി നില്‍ക്കവേ കുഞ്ഞിനായുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തുന്ന വീഡിയോയും ചാനലില്‍ ഇവര്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുംബത്തിലെ അപ്രതീക്ഷിതമായ ചില സംഭവങ്ങള്‍ വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പ്രവീണും മൃദുലയും. ചാനലിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ വീട്ടില്‍ അച്ഛനും സഹോദരനും അമ്മയുമായും വാക്കുതര്‍ക്കം ഉണ്ടാകുകയും അത് അടിയില്‍ കലാശിക്കുകയും ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍. സഹോദരനായ കൊച്ചുവിനാണ് വീട്ടില്‍ ഏറ്റവും കൂടുതല്‍ പരിഗണന ലഭിച്ചിട്ടുള്ളതെന്നും. ഭാര്യയെ സ്‌നേഹിക്കുന്നവരെല്ലാം പെണ്‍കോന്തന്മാരാണ്. ഈ വീട് താന്‍ പണിയെടുത്ത് ഉണ്ടാക്കിയതാണെന്നും മൃദുലയുമായി ഒരുനിമിഷം വീട്ടില്‍ തുടരരുതെന്നും ഇറങ്ങി പോകണമെന്നും വളരെ മോശമായ രീതിയില്‍ അച്ഛന്‍ പെരുമാറുന്ന വീഡിയോ സഹിതമാണ് പ്രവീണ്‍ ഇന്നലെ തെളിവുകളായി പുറത്തുവിട്ടത്.

പ്രവീണിനെ ഉപദ്രവിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച മൃദുലയെ ഗര്‍ഭിണിയാണെന്ന പരിഗണനപോലും നല്‍കാതെ കുടുംബാംഗങ്ങള്‍ ആക്രമിക്കുകയും നിലത്ത് വീഴുകയും ചെയ്തു. പ്രവീണിന്റെ ദേഹത്തും പരുക്കുകള്‍ പറ്റി. സംഭവത്തില്‍ ഇരുവരും കേസുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും മാതാപിതാക്കള്‍ ആയതുകൊണ്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഇരുവരും പറയുന്നത്. സഹോദരന്‍ പല തവണ മദ്യപിച്ച് വീട്ടില്‍ വരികയും തുടരെ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതും പതിവായിരുന്നു. പല സമയത്തും പേടിച്ചാണ് താന്‍ ആ വീട്ടില്‍ കഴിഞ്ഞിരുന്നതെന്നും മൃദുല പറയുന്നു. ഇനി വീട്ടിലേക്ക് പോകാന്‍ തനിക്ക് പേടിയാണെന്നും ഒരിക്കലും തിരിച്ച് പോകില്ലെന്നും ഇരുവരും പറയുന്നു.

പീഢന വിവരം പുറത്തറിയിച്ച വീഡിയോ മണിക്കൂറുകള്‍ ആയപ്പോഴേക്കും ഒരു മില്യണിലേക്ക് കടന്നു കഴിഞ്ഞു. കാഴ്ചകരുടെ എണ്ണം മാത്രമല്ല ട്രെന്‍ഡിങ് ലിസ്റ്റില്‍ മുന്‍നിരയിലേക്ക് ഇവരുടെ വീഡിയോ എത്തുകയും ചെയ്തു. അതേസമയം,പ്രവീണിന്റെ കുഞ്ഞിനെ കാണാനോ പ്രസവസമയത്തോ കുടുംബം എത്താത്തതും സോഷ്യല്‍ മീഡിയയില്‍ ഇവരുടെ ആരാധകര്‍ വലിയ ഗൗരവം ഉള്ള വിഷയം ആയി എടുത്തിരുന്നു. കുടുംബപ്രശ്നങ്ങള്‍ കാരണം ഇവര്‍ വിട്ടുനിന്നു എന്ന രീതിയില്‍ ഉള്ള സംസാരത്തിലേക്ക് പോവുകയും ചെയ്തു. ആരാധകരുടെ സംശയങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ സൈബര്‍ അറ്റാക്കിനെതിരെയും മൃദുലയും പ്രവീണും നേരത്തെ സംസാരിച്ചിരുന്നു. അതിന് പിന്നാലെയാണ് എക്‌സ്പ്ലനേഷന്‍ വീഡിയോയുമായി കൊച്ചു എന്ന പ്രണവ് എത്തിയതും. ഇന്നലെ പ്രവീണ്‍ പങ്കുവെച്ച വീഡിയോയ്ക്ക് കുടുംബം എന്ത് മറുപടിയുമായാണ് എത്തുന്നതെന്ന ആകാംഷയിലാണ് സോഷ്യല്‍ മീഡിയ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )