അബിൻ വർക്കിക്കെതിരെ കേസെടുത്ത് പൊലീസ്

അബിൻ വർക്കിക്കെതിരെ കേസെടുത്ത് പൊലീസ്

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കിക്കെതിരെ കേസെടുത്ത് പൊലീസ്. പൊലീസിനെ ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ എസ്ഐ പി പി ഷമീലിൻ്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

കണ്ണൂരിൽ നടന്ന കെഎസ്‌യു മാർച്ചിനെ തുടർന്ന് മാധ്യമങ്ങളെ കണ്ട അബിൻ വർക്കി പി ശശിയുടെ വാക്ക് കേട്ട് കെഎസ്‌യു കാരെ ആക്രമിച്ചാൽ പൊലീസുകാരെ തെരുവിൽ അടിക്കുമെന്ന് പറഞ്ഞിരുന്നു. ഈ പ്രസ്താവനയിലാണ് കണ്ണൂർ എസിപി ടി കെ രത്നകുമാറിനെയും ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയേയും ഭീഷണിപ്പെടുത്തി എന്ന കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )