മന്‍മോഹന്‍ സിംഗിനെ അനുസ്മരിച്ച് രാജ്യം; ജൻപഥിലെ വസതിയിലെത്തി ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗിന് ആ?ദരാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോ?ദി. ജന്‍പ?ഥിലെ മൂന്നാം നമ്പര്‍ വസിതിയിലെത്തിയാണ് പ്രധാനമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. നരേന്ദ്ര മോ?ദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ??ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോ?ഗ്യ മന്ത്രിയുമായ ജെ പി നദ്ദ എന്നിവരും വസതിയിലെത്തി മന്‍മോഹന്‍ സിംഗിന് ആദരാഞ്ജലി അര്‍പ്പിച്ചു.
മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാരം നാളെയാണ് നടക്കുക. അദ്ദേഹത്തിന്റെ മകള്‍ അമേരിക്കയില്‍ നിന്ന് എത്തിയതിനു ശേഷമായിരിക്കും സംസ്‌കാരം. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്തും പൊതുദര്‍ശനം ഉണ്ടാകും. നാളെ 8.30 ന് ആയിരിക്കും പൊതുദര്‍ശനത്തിന് വെയ്ക്കുകയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. രാ?ജ്ഘട്ടിന് അടുത്തായിരിക്കും അന്ത്യ വിശ്രമം ഒരുക്കുക എന്ന് റിപ്പോര്‍ട്ടുണ്ട്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ അടക്കമുള്ള നേതാക്കള്‍ മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചിരുന്നു.
പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം നടത്തുക. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തീരുമാനിച്ച എല്ലാ സര്‍ക്കാര്‍ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അടുത്ത ഏഴ് ദിവസത്തെ എല്ലാ പരിപാടികളും റദ്ദാക്കിയതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. 2025 ജനുവരി മൂന്നിന് ആയിരിക്കും പുനരാരംഭിക്കുക.