പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് അറസ്റ്റിലായ ലോറി ഡ്രൈവർ

പനയമ്പാടം അപകടം; പിഴവ് സമ്മതിച്ച് അറസ്റ്റിലായ ലോറി ഡ്രൈവർ

നാല് വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ കരിമ്പ പനയമ്പാടത്തെ ലോറി അപകടത്തില്‍ പിഴവ് സമ്മതിച്ച് ഡ്രൈവര്‍. അറസ്റ്റിലായ മഹാരാഷ്ട്ര രജിസ്‌ട്രേഷന്‍ ലോറിയുടെ ഡ്രൈവര്‍ പ്രജീഷ് ജോണാണ് പിഴവ് പറ്റിയതായി സമ്മതിച്ചത്. ലോറി അമിത വേഗതയില്‍ ഓവര്‍ടേക്ക് ചെയ്ത് എത്തുകയായിരുന്നു. ഈ ലോറി ഇടിച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് സിമന്റ് ലോറി മറിഞ്ഞതെന്ന് ഡ്രൈവര്‍ സമ്മതിച്ചു. അപകടത്തിന്റെ സിസിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചു. നരഹത്യ കുറ്റം ചുമത്തിയ പ്രജീഷ് ജോണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

അതേസമയം, പനയമ്പാടത്തെ അപകടത്തില്‍ പാലക്കാട് കളക്ടറേറ്റില്‍ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണന്‍കുട്ടി, കെ ശാന്തകുമാരി എംഎല്‍എ, ജില്ലാ കളക്ടര്‍ എസ് ചിത്ര എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഉദ്യോഗസ്ഥ തലയോഗമാണ് ആദ്യം നടക്കുക. തുടര്‍ച്ചയായി അപകടങ്ങള്‍ നടക്കുന്ന പനയമ്പാടത്തെ റോഡിന്റെ അപാകത പരിശോധിക്കുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് റോഡിന് മാറ്റം വരുത്താനുള്ള നടപടിയെടുക്കും. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.ലോറി അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടക്കുകയാണ്.അപകടത്തില്‍പ്പെട്ട വാഹനത്തിലുള്ള ലോഡിന്റെ ഭാരം കൃത്യമായിരുന്നുവെന്നും ഹൈഡ്രോ പ്ലെയിനിങിന് സാധ്യത കൂടുതലുള്ള സ്ഥലമാണിതെന്നുമാണ് ആര്‍ടിഒ പറയുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )