ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്

ട്രംപുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ്

റാമല്ല: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചേർന്ന് പലസ്തീനിൽ സമാധാനത്തിനായി പ്രവർത്തിക്കാൻ തയാറാണെന്ന് പലസ്തീനിയൻ അതോറിറ്റി പ്രസിഡന്റ് മഹമ്മൂദ് അബ്ബാസ്. ട്രംപുമായുള്ള ഫോൺകോളിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിൽ ട്രംപിനെ അഭിനന്ദിച്ച അബ്ബാസ്, അന്താരാഷ്ട്ര നിയമങ്ങൾ അനുസരിച്ചുള്ള സമാധാനം കൊണ്ടു വരുന്നതിനായി പ്രസിഡന്റുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും അറിയിച്ചു.

യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുമെന്ന് ട്രംപും അബ്ബാസിന് ഉറപ്പ് നൽകി. പലസ്തീൻ പ്രസിഡന്റ് അബ്ബാസിനൊപ്പവും മറ്റുള്ള നേതാക്കൾക്കൊപ്പവും മേഖലയിലെ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ട്രംപ് ഉറപ്പ് നൽകി. നേരത്തെ താൻ അധികാരത്തിലെത്തുന്നതിന് മുമ്പ് ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഗാസയി​ൽ ഇ​സ്ര​യേ​ൽ ന​ര​നാ​യാ​ട്ടി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ്ത്രീ​ക​ളും കു​ട്ടി​ക​ളുമെന്ന് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന റി​പ്പോ​ർ​ട്ട് പുറത്ത് വന്നു. ആ​റ് മാ​സ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 70 ശ​ത​മാ​ന​ത്തോ​ളം പേ​ർ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ടിൽ പ​റ​യു​ന്നു. ഇ​വ​രി​ൽ 44 ശ​ത​മാ​നവും കുട്ടികളാ​ണ്. 26 ശ​ത​മാ​നം സ്ത്രീ​കളും. ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ ഈ ​വ​ർ​ഷം ഏ​പ്രി​ൽ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ ക​ണ​ക്കാ​ണി​ത്. മ​രി​ച്ച കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും അ​ഞ്ച് മു​ത​ൽ ഒ​മ്പ​ത് വ​യ​സ്സു​വ​രെ​യു​ള്ള​വ​രാ​ണെ​ന്നും 32 പേ​ജു​ള്ള റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

വീ​ടു​ക​ൾ​ക്കും റെ​സി​ഡ​ൻ​ഷ്യ​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്കും മേ​ൽ ബോം​ബി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് 80 ശ​ത​മാ​നം പേ​രു​ടെ​യും ജീ​വ​ൻ പൊ​ലി​ഞ്ഞ​ത്. സാ​ധാ​ര​ണ​ക്കാ​രും നി​ര​പ​രാ​ധി​ക​ളു​മാ​യ​വ​ർ​ക്കു​നേ​രെ ഇ​സ്ര​യേ​ൽ ന​ട​ത്തു​ന്ന ആ​ക്ര​മ​ണം അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന മേ​ധാ​വി വോ​ൾ​ക​ർ ടേ​ർ​ക് പ​റ​ഞ്ഞു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )