കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് പി ജയരാജനും എംവി ജയരാജനും; പി പി ദിവ്യയും ചടങ്ങിനെത്തി

കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനം നടത്തിക്കൊടുത്ത് പി ജയരാജനും എംവി ജയരാജനും; പി പി ദിവ്യയും ചടങ്ങിനെത്തി

കണ്ണൂര്‍: കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശനത്തിന് സിപിഐഎമ്മിന്റെ പ്രധാന നേതാക്കള്‍ എത്തി. സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍, പി ജയരാജന്‍ എന്നിവരാണ് ചടങ്ങിനെത്തിയത്. നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ബിജെപി പ്രവര്‍ത്തകന്‍ വടക്കുമ്പാട് നിഖില്‍ വധക്കേസ് ഒന്നാം പ്രതി ശ്രീജിത്തിന്റെ വീടിന്റെ ഗൃഹപ്രവേശനത്തിനാണ് നേതാക്കള്‍ എത്തിയത്. 2008 മാര്‍ച്ച് അഞ്ചിനാണ് വടക്കുമ്പാട് വെച്ച് ബിജെപി പ്രവര്‍ത്തകനായ നിഖിലിനെ സിപിഐഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ഒന്നാം പ്രതിയായ ശ്രീജിത്ത്. ടിപി കേസിലെ പ്രതി മുഹമ്മദ് ഷാഫിയും ചടങ്ങിനെത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )