ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ഹണി റോസിന്റെ പോസ്റ്റിന് അശ്ലീല കമന്റ്; 27 പേർക്കെതിരെ കേസെടുത്ത് പൊലീസ്

ചലച്ചിത്ര നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കന്റുകള്‍ പോസ്റ്റ് ചെയ്ത 27 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഐടി ആക്ട്, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇന്നലെയാണ് തന്റെ സ്ത്രീത്വത്തെ നിരന്തരം ഒരാള്‍ അപമാനിക്കുന്നുവെന്ന ഹണി റോസിന്റെ ഫേസ് ബുക്ക് പോസ്റ്റിന് താഴെ മോശം കമന്റിട്ടവര്‍ക്കെതിരെ താരം പരാതി നല്‍കിയത്. 27 പേര്‍ക്കെതിരെയാണ് സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

തുടര്‍ച്ചയായി പിറകില്‍ നടന്ന് ദ്വയാര്‍ത്ഥ പ്രയോഗങ്ങളിലൂടെ ഒരു വ്യക്തി മനപ്പൂര്‍വ്വം അപമാനിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചടങ്ങില്‍ വിളിച്ചപ്പോള്‍ പോകാന്‍ വിസമ്മതിച്ചതാണ് തുടര്‍ച്ചയായി അപമാനിക്കാനുള്ള ശ്രമം, തന്റെ പേര് വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് , സാധാരണയായി ഇത്തരം കമന്റുകളെ അവഗണിക്കാറാണ് പതിവ് . എന്നാല്‍ മറ്റൊരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിയപ്പോഴാണ് പ്രതികരണം എന്നുമായിരുന്നു ഹണി റോസിന്റെ പോസ്റ്റ്. ഈ പോസ്റ്റിന് താഴെ മോശം കമന്റിട്ട 27 പേര്‍ക്കെതിരെയാണ് താരം സെട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്.

തനിക്കിനിയും ബുദ്ധിമുട്ട് ഉണ്ടാക്കിയാല്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ഹണി റോസ് ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. ഹണി റോസിന്റെ പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇനിയും ആക്രമണം ഉണ്ടായാല്‍ നിയമപരമായി തന്നെ മുന്‍പോട്ട് പോകാനാണ് താരത്തിന്റെ തീരുമാനം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )