ആണവ മിസൈലുകളുടെ പരീക്ഷണം; റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യം: പുടിൻ

ആണവ മിസൈലുകളുടെ പരീക്ഷണം; റഷ്യ എന്തിനും തയാറായി നിൽക്കേണ്ടത് അത്യാവശ്യം: പുടിൻ

മോസ്കോ: യുക്രെയ്‌നുമായുള്ള റഷ്യൻ യുദ്ധം രൂക്ഷമായിരിക്കെ ആണവ മിസൈലുകൾ പരീക്ഷിച്ച് രാജ്യം. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളാണ് നിലവിൽ റഷ്യ പരീക്ഷിച്ചത്. പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ഈ പരീക്ഷണം. നിരവധി തവണ മിസൈൽ പരീക്ഷണം ഉണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നായിരുന്നു പരീക്ഷണം. കര, കടൽ, ആകാശ മാർഗങ്ങളിലൂടെയാണ് മിസൈലുകൾ പരീക്ഷിച്ചത്.

റഷ്യ – യുക്രെയ്ൻ യുദ്ധം രണ്ടരവർഷം പിന്നിട്ടിരിക്കെ, രാജ്യത്തേക്ക് മിസൈലുകൾ വർഷിക്കാൻ നാറ്റോയുടെ പദ്ധതിയുണ്ടെന്ന വിവരം റഷ്യയ്ക്ക് ലഭിച്ചിരുന്നു. അതിനിടെ യുഎസും സഖ്യരാജ്യങ്ങളും റഷ്യയിലേക്ക് മിസൈലുകൾ അയച്ചേക്കുമെന്ന സൂചനകൾ ലഭിച്ചതോടെയാണ് റഷ്യയുടെ മിസൈൽ പരീക്ഷണമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ ദിവസം, ഉത്തര കൊറിയൻ സൈനികർ റഷ്യയിലേക്ക് എത്തിയെന്ന നാറ്റോ വാദത്തെ റഷ്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിരുന്നു.

എന്തിനും തയാറായി നിൽക്കേണ്ടത് റഷ്യക്ക് അത്യാവശ്യമാണെന്നും, വർധിച്ചുവരുന്ന ഭീഷണികൾ, പുതിയ ശത്രുക്കൾ വർധിച്ചു വരുന്ന സാഹചര്യം എന്നിവ കണക്കിലെടുത്താണ് ഇത്തരത്തിലുള്ള പരീക്ഷണമെന്നും വ്ലാഡിമിർ പുടിൻ പറഞ്ഞു. ശത്രുക്കളുടെ എന്തു തരത്തിലുളള ആക്രമണത്തെയും പ്രതിരോധിക്കാനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് റഷ്യൻ പ്രതിരോധമന്ത്രി ആന്ദ്രെ ബെലോസോവും വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )