വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യം; രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് ക്ഷണം

വർഷങ്ങളായുള്ള അകൽച്ചയ്ക്ക് അന്ത്യം; രമേശ് ചെന്നിത്തലയ്ക്ക് എൻഎസ്എസ് ക്ഷണം

കോട്ടയം: താക്കോല്‍ സ്ഥാന വിവാദത്തില്‍ തട്ടി എന്‍എസ്എസ് നേതൃത്വവും രമേശ് ചെന്നിത്തലയും തമ്മിലുണ്ടായിരുന്ന അകല്‍ച്ചയുടെ മഞ്ഞുരുകുന്നു. മന്നംജയന്തി ആഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്താന്‍ രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് വര്‍ഷങ്ങളായുള്ള അകല്‍ച്ചയ്ക്ക് അന്ത്യമാകുന്നത്.

എട്ട് വര്‍ഷമായി എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകല്‍ച്ചയില്‍ ആയിരുന്നു. 2013ല്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ഭൂരിപക്ഷ ജനവിഭാഗം സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

സുകുമാരന്‍ നായരെ തള്ളി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്തുവന്നിരുന്നു. പിന്നാലെ തന്റെ മതേതര മുഖത്തെ ചോദ്യം ചെയ്യുന്ന പരാമര്‍ശം എന്ന് പറഞ്ഞ് രമേശ് ചെന്നിത്തലയും സുകുമാരന്‍ നായരെ തള്ളി പറഞ്ഞു. ഇതോടെയാണ് എന്‍എസ്എസും രമേശ് ചെന്നിത്തലയും തമ്മില്‍ അകന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )