വഖഫ് പടച്ചോന്റെ ഭൂമി; ഭരിക്കുന്നത് പിണറായി വിജയനായതിനാല്‍ ഒരാള്‍ക്കും കുടിയിറങ്ങേണ്ടി വരില്ല; മുനമ്പത്തിന് ഉറപ്പുമായി പി ജയരാജന്‍
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ പ്രദേശ വാസികള്‍ക്കെതിരെ രംഗത്ത് വന്ന് സി പി ഐ എം നേതാവ് പി ജയരാജന്‍. വഖഫ് ഭൂമിയില്‍ നിയമപരമായി അവകാശം ഉണ്ട്. ഇത് തങ്ങളുടെ പൂര്‍വ്വികര്‍ വില കൊടുത്ത് വാങ്ങിയതാണ് എന്ന പ്രദേശ വാസികളുടെ വാദം ജയരാജന്‍ പൂര്‍ണ്ണമായും തള്ളി. വഖഫ് ഭൂമി പടച്ചോന്റെ സ്വത്താണെന്നും അത് വില കൊടുത്ത് വാങ്ങാന്‍ കഴിയില്ലെന്നും പി ജയരാജന്‍ വ്യക്തമാക്കി.
കേരളം ഭരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും വഖഫ് വിഷയത്തില്‍ മുനമ്പത്തുനിന്ന് ഒരാള്‍ക്കും കുടിഒഴിയേണ്ടി വരില്ലന്നും സിപിഎം നേതാവ് പി. ജയരാജന്‍. വഖഫ് സ്വത്ത് ഇസ്ലാം മതപ്രകാരം പടച്ചോന്റെ സ്വത്താണെന്നും ഈ സ്വത്താണ് ലീഗുകാര്‍ വിറ്റ് കാശാക്കിയെന്നും അദേഹം ആരോപിച്ചു. വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്. അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ വഖഫ് ഭൂമി പറ്റില്ല. എന്നാല്‍ പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ട് ആരെയും ഇറക്കി വിടില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള രക്തസാക്ഷി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.
അതേസമയം വഖഫ് വിഷയത്തില്‍ മുസ്ലിം ലീഗിനെതിരെയും പി ജയരാജന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വഖഫ് സ്വത്ത് ഇസ്ലാം നിയമ പ്രകാരം പടച്ചോന്റെ സ്വത്താണ്, ഈ സ്വത്ത് ലീഗുകാര്‍ വിറ്റു കാശാക്കി. വഖഫ് സ്വത്ത് ലീഗിന്റെ ജില്ലാ കമ്മിറ്റിക്ക് തുച്ഛമായ വിലക്ക് വരെ വിറ്റു. ഈ സ്വത്തുക്കള്‍ കണ്ടെത്താനാണ് വി.എസ്. സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. മുനമ്പത്ത് ഭൂമി കൈവശമുളവര്‍ പറയുന്നത് ഈ ഭൂമി പണം കൊടുത്തു വാങ്ങി എന്നാണ്, അങ്ങനെ പണം കൊടുത്തു വാങ്ങാന്‍ പറ്റില്ല വഖഫ് ഭൂമിയെന്നും പി ജയരാജന്‍ പറഞ്ഞു.
മുനമ്പത്തെ ഭൂമി വഖഫ് സ്വത്താണെന്ന വഖഫ് ബോര്‍ഡിന്റെ വിധിയെ തുടര്‍ന്ന് ഭൂമി ക്രയവിക്രയം ചെയ്യാനാകാതെ നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാണ്. പൂര്‍വ്വികര്‍ വില കൊടുത്ത് വാങ്ങിയ ഭൂമി ആരുടേയും ഔദാര്യമല്ലെന്നും, ഞങ്ങളുടെ അവകാശമാണെന്നുമാണ് മുനമ്പം നിവാസികളുടെ പ്രധാന വാദം. അന്തസ്സോടു കൂടി ജീവിക്കുവാന്‍ ശാശ്വതമായ പരിഹാരം വേണമെന്നാണ് മുനമ്പം നിവാസികളുടെ ആവശ്യം. എന്നാല്‍ ഇതിന് കടക വിരുദ്ധമായിട്ടുള്ള നിലപാടാണ് ഇപ്പോള്‍ പി ജയരാജന്റെ ഭാഗത്ത് നിന്നും വന്നിരിക്കുന്നത്.