പതിയെ പോ എന്റെ പൊന്നേ…ഇനി പിടിച്ചാല്‍ കിട്ടില്ല! സ്വര്‍ണവില മുകളിലേക്ക്

പതിയെ പോ എന്റെ പൊന്നേ…ഇനി പിടിച്ചാല്‍ കിട്ടില്ല! സ്വര്‍ണവില മുകളിലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നതില്‍ ആശങ്ക. ഇന്ന് ഗ്രാമിന് 50 രൂപയാണ് ഉയര്‍ന്നത്. ഇതോടെ വില 7115 രൂപയിലെത്തി. പവന് 400 രൂപ കൂടി 56920 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇന്നലെ ഗ്രാമിന് 70 രൂപയാണ് കൂടിയത്. ഇതോടെ വില 7065 രൂപയിലെത്തുകയായിരുന്നു. പവന് 560 രൂപയും കൂടി. പവന് 56520 രൂപയിലാണ് വ്യാപാരം നടന്നത്. നവംബര്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു.

നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒക്ടോബര്‍ മാസം അവസാനത്തോടെ 60000ത്തിനോട് അടുത്ത സ്വര്‍ണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കള്‍.

സെപ്തംബര്‍ 20 നാണ് ആദ്യമായി സ്വര്‍ണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )