വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ല: ഇ ടി മുഹമ്മദ് ബഷീർ എംപി

വയനാട്ടിൽ പച്ചക്കൊടിക്ക് വിലക്കില്ല: ഇ ടി മുഹമ്മദ് ബഷീർ എംപി

കല്‍പ്പറ്റ: വയനാട്ടില്‍ പച്ചക്കൊടിക്ക് വിലക്കില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. പ്രിയങ്ക ഗാന്ധിയുടെ കന്നിയങ്കത്തിനുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുസ്ലിം ലീഗ് നേതാക്കള്‍ക്ക് വിലക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ യുഡിഎഫ് പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ മുസ്ലിംലീഗ് ഉണ്ടാകും. പച്ചക്കൊടി പിടിക്കുന്നതില്‍ നേരത്തെയും നിയന്ത്രണം ഉണ്ടായിരുന്നില്ല. ബാക്കിയെല്ലാം നുണപ്രചാരണം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിയും സിപിഎമ്മും ഒന്നിക്കുന്നത് വൈകാതെ കാണാനാകുമെന്നും ഇരു പാര്‍ട്ടികളുടേതും വൃത്തികെട്ട രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കന്നിങ്കത്തിനായി പ്രിയങ്കാ ഗാന്ധി വയനാട്ടിലെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര, മകന്‍ റെയ്ഹാന്‍ എന്നിവര്‍ക്കൊപ്പമാണ് പ്രിയങ്ക എത്തിയത്. ഇന്ന് വയനാട്ടിലെ റോഡ് ഷോയ്ക്ക് ശേഷം 12:30യോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോണ്‍ഗ്രസിനൊപ്പമാണ് വയനാട്.

കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ തന്നെ വിജയിപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്. പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )