എൻ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണനെ പ്രതി ചേർത്തു
വയനാട്: വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യയിൽ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണനെ പ്രതി ചേർത്തു. ആത്മഹത്യ പ്രേരണ കുറ്റമാണ് എം എൽ എക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡി സി സി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം, പെരിയ കല്യോട്ട് ഇരട്ട കൊലക്കേസിലെ പ്രതികളായ നാല് സി പി എം നേതാക്കൾ ജയിൽ മോചിതരായി. 5 വർഷം ശിക്ഷ ലഭിച്ച കെ വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികളാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. സി പി എമ്മിന്റെ മുതിർന്ന നേതാക്കൾ കണ്ണൂർ സെൻട്രൽ ജയിലിലെത്തി പ്രതികളെ സ്വീകരിച്ചു.
CATEGORIES Kerala