പുതുവല്‍സര ആഘോഷം; കേരളം കുടിച്ചു തീര്‍ത്തത് 108 കോടിയുടെ മദ്യം, മുന്നിൽ കൊച്ചി

പുതുവല്‍സര ആഘോഷം; കേരളം കുടിച്ചു തീര്‍ത്തത് 108 കോടിയുടെ മദ്യം, മുന്നിൽ കൊച്ചി

പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായി കേരളം ഇന്നലെ കുടിച്ചു തീര്‍ത്തത് 108 കോടി രൂപയുടെ മദ്യം. ക്രിസ്മസ്- പുതുവല്‍സര സീസണില്‍ 712.96 കോടിയുടെ മദ്യം വിറ്റഴിച്ചു. ഇക്കുറി കൂടിയില്‍ റെക്കോര്‍ഡിട്ടത് കൊച്ചിയിലാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് രവിപുരം ഔട്ട്‌ലെ‌റ്റിലാണ്. 92.31 ലക്ഷം രൂപയാണ് രവിപുരത്തെ വരുമാനം.

കഴിഞ്ഞ 10 ദിവസംകൊണ്ട് ബവ്കോ 543 കോടി രൂപയുടെയും നാലു ദിവസംകൊണ്ടു കൺസ്യൂമർഫെഡ് 40.5 കോടിയുടെയും മദ്യമാണു വിറ്റത്. കഴിഞ്ഞ വര്‍ഷം പുതുവത്സരത്തലേന്ന് ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും ചേർന്നു ചില്ലറ വിൽപനശാലകളിലൂടെ സംസ്ഥാനത്തു വിറ്റത് 111.04 കോടി രൂപയുടെ മദ്യമാണ്.

കഴിഞ്ഞവര്‍ഷം ബവ്കോ ഷോപ്പുകളിൽ വിൽപനയിൽ മുന്നിൽ തിരുവനന്തപുരം പവർഹൗസാണ്. ഇവിടെ വിറ്റത് 1.02 കോടിയുടെ മദ്യം. രണ്ടാമതു രവിപുരവും (77 ലക്ഷം), മൂന്നാമത് ഇരിങ്ങാലക്കുട(76 ലക്ഷം)യുമാണ്. കൺസ്യൂമർഫെഡ് ഷോപ്പുകളിൽ കഴിഞ്ഞവര്‍ഷം 72 ലക്ഷത്തിന്റെ വിൽപനയുമായി വൈറ്റില ഒന്നാമതെത്തി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )