പാലോട് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട് സ്വദേശി ഇന്ദുജ (25) ആണ് മരിച്ചത്. അഭിജിത്തിന്റെ വീട്ടിലെ രണ്ടാമത്തെ നിലയില്‍ ബെഡ്‌റൂമിലെ ജനലില്‍ കെട്ടി തൂങ്ങിയ നിലയിലാണ് ഇന്ദുജയെ കണ്ടത്.
വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്ന് തെളിഞ്ഞു. പിന്നാലെ ദുരൂഹതസ ആരോപിച്ച് കുടുംബം രംഗത്തെത്തി. വലിയ പീഡനങ്ങള്‍ ഇന്ദുജ അഭിജിത്തിന്റെ വീട്ടില്‍ അനുഭവിച്ചിരുന്നതായി കുടുംബം ആരോപിച്ചു.
പാലോട് പൊലീസില്‍ ഇന്ദുജയുടെ കുടുംബം പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഇന്ദുജ വീട്ടില്‍ വിളിക്കുമ്പോള്‍ അമ്മയോട് ചില പ്രശ്‌നങ്ങള്‍ പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ഇന്ദുജയുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്താനും പൊലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തും. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് ഇന്ദുജ. അഭിജിത്ത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരന്‍ ആണ്.