മന്‍മോഹന്‍ സിങ്ങ് സ്മാരകം വിജയ്ഘട്ടിന് സമീപം

മന്‍മോഹന്‍ സിങ്ങ് സ്മാരകം വിജയ്ഘട്ടിന് സമീപം

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് സ്മാരകം വിജയ്ഘട്ടിന് സമീപം. രാഷ്ട്രീയ സ്മൃതി കോംപ്ലക്‌സില്‍ 1.5 ഏക്കര്‍ കണ്ടെത്തി. ഇക്കാര്യം ബന്ധുക്കളെ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെങ്കിലും ദുഃഖാചരണത്തിലായതിനാല്‍ അവര്‍ മറുപടിയൊന്നും നല്‍കിയിട്ടില്ല. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മാരകത്തിനു വേണ്ടി ഈ മാസമാദ്യം ഇവിടെ ഭൂമി അനുവദിച്ചിരുന്നു. ഇതിന് സമീപമാണ് മന്‍മോഹന്‍ സിങ്ങിന്റെ സ്മാരകത്തിനു ഭൂമി കണ്ടെത്തിയിരിക്കുന്നത്.

മന്‍മോഹന്‍ സിങ്ങിന്റെ കുടുംബം സ്ഥലം സന്ദര്‍ശിച്ച് സമ്മതം അറിയിച്ച ശേഷമാണ്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിന് ഭൂമി അനുവദിക്കുക. മന്‍മോഹന്‍ സിങ്ങിന്റെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കിയിട്ടുണ്ട്. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരം നിഗംബോധ് ഘട്ടില്‍ നടത്തിയതിനെതിരെ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )