‘എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം’; നിലപാട് അറിയിച്ച് മുഖ്യമന്ത്രി

‘എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായം’; നിലപാട് അറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോമസ് കെ തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രന്‍ നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്.

തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാന്‍ എ.കെ.ശശീന്ദ്രന്‍ പക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടിയിലെ ഭിന്നത എല്‍ഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം. പാര്‍ട്ടിക്ക് വേണ്ടി ചാക്കോ നല്‍കുന്ന നിയമന ശുപാര്‍ശകള്‍ അംഗീകരിക്കരുതെന്ന് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ച് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കാന്‍ തീരുമാനം.

ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്കുളള ചാക്കോയുടെ നിയമനം തടയാനാണ് കത്ത്. പി.സി.ചാക്കോയെ നേരിട്ട് കണ്ട് നിലപാട് അറിയിക്കാനും എ.കെ ശശീന്ദ്രന്റെ തീരുമാനം. ടി.പി. പീതാംബരന്‍ മാസ്റ്ററും ഒന്നിച്ച് രണ്ട് ദിവസത്തിനകം ചാക്കോയെ കാണും. സ്വന്തം പക്ഷത്തുളളവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും ആവശ്യം.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )