ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിനഗർ സ്ഥലപ്പേര് പ്രഖ്യാപനവും മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ

ഗാന്ധിജയന്തി ദിനാചരണവും ഗാന്ധിനഗർ സ്ഥലപ്പേര് പ്രഖ്യാപനവും മുളന്തുരുത്തി ഫയർ സ്റ്റേഷനിൽ

ഗാന്ധിജയന്തി ദിനാചരണവും ഗാന്ധി ദർശനത്തിന്റെ പ്രസക്തിയെ പറ്റിയുള്ള ചർച്ചകളും മുളന്തുരുത്തി അഗ്നി രക്ഷാ നിലയത്തിൽ നടന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഇസ്മായിൽ ഖാൻ യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഫയർ ഓഫീസർ കെ ഹരികുമാർ വിഷയാവതരണം നടത്തി. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ബെന്നി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതിനുശേഷം ഫയർ സ്റ്റേഷൻ നിലനിൽക്കുന്ന പരിസരം ഔദ്യോഗികമായി ഗാന്ധിനഗർ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. പത്രപ്രവർത്തകനും പ്രശസ്ത മോട്ടിവേഷൻ ലീഡറുമായ ജോഷി ജോർജ് ഗാന്ധിദർശനത്തിന്റെ പ്രസക്തിയെ പറ്റിയുള്ള ക്ലാസ് നയിക്കുകയുണ്ടായി.

നാളുകൾ കഴിയുംതോറും ഗാന്ധി ദർശനത്തിന്റെ പ്രസക്തിക്ക് മൂല്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലതിക അനിൽ അഭിപ്രായപ്പെടുകയുണ്ടായി. ഗാന്ധിസ്മരണയിൽ പരിസരത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനി ഷാജി വൃക്ഷത്തൈ നടുകയുണ്ടായി. പരിപാടിയിൽ സംസാരിച്ച മുൻ വൈസ് പ്രസിഡന്റ് രതീഷ് ദിവാകരൻ സീനിയർ ഫയർ ഓഫീസർമാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
തൽപ്പന റസിഡൻസ് അസോസിയേഷൻ രക്ഷാധികാരി ജോയ് എം പി പുതുതായി പ്രഖ്യാപിച്ച ഗാന്ധിനഗർ എന്ന പേര് പരിസരവാസികൾക്ക് വളരെ ഗുണം ചെയ്യും എന്ന് അറിയിച്ചു.

നിലയത്തിൽ നിന്ന് 500 മീറ്റർ മാറി പുതുതായി സ്ഥാപിച്ച സിഗ്നൽ ബോർഡിന്റെ അനാച്ചദനം സേനാംഗങ്ങളുടെയും നാട്ടുകാരുടെയും മുൻപാകെ ജില്ല ഫയർ ഓഫീസർ കെ ഹരികുമാർ നിർവഹിക്കുകയും ചെയ്തു. പരിസരവാസിയും ഹൈസ്കൂൾ അധ്യാപകനുമായ ശ്രീ ബിജോയ്, പഞ്ചായത്ത് മെമ്പർ ലിജോ ജോർജ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു. മുഖ്യാതിഥിയായ ശ്രീ ജോഷി ജോർജിന്റെ മോട്ടിവേഷൻ ഓടുകൂടിയ ക്ലാസ് വേദിയിലും സദസ്സിലും ഉള്ളവർക്ക് ഹരം പകർന്നു.സീനിയർ ഓഫീസർ ശ്രീ ബൈജു സ്വാഗതം ചെയ്ത പരിപാടി അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് ഗ്രേഡ് ഓഫീസർ ശ്രീ കെ വിജയകുമാറിന്റെ നന്ദിപ്രകാശനത്തോടെ അവസാനിക്കുകയുണ്ടായി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )