പേരാമ്പ്ര അനു വധക്കേസ്; പ്രതി മുജീബ് റഹ്മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

പേരാമ്പ്ര അനു വധക്കേസ്; പ്രതി മുജീബ് റഹ്മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു

പേരാമ്പ്ര അനുവധക്കേസ് പ്രതി മുജീബ് റഹ്‌മാനെ 4 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇയാളുടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. പ്രതിയെ കസ്റ്റഡിയില്‍ ലഭിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് അപേക്ഷ നല്‍കിയിരുന്നു. വാളൂരില്‍ കുറുങ്കുടി മീത്തല്‍ അനുവിനെ (26) കൊലപ്പെടുത്തിയ കൊണ്ടോട്ടി കാവുങ്ങല്‍ ചെറുപറമ്പ് കോളനിയില്‍ നമ്പിലത്ത് മുജീബ് റഹ്‌മാനെ പേരാമ്പ്ര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.ഈ ദിവസങ്ങളില്‍ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു. ചോദ്യം ചെയ്ത ശേഷം കണ്ണൂര്‍, കൊണ്ടോട്ടി, വാളൂര്‍ എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് എത്തിക്കും.

കേസില്‍ നിര്‍ണായക തെളിവായി സിസിടിവി ദൃശ്യം ലഭിച്ചു. കൃത്യം നടത്തുന്നതിന് മുന്‍പും ഇതിനുശേഷവും പ്രതി മുജീബ് റഹ്‌മാന്‍ ബൈക്കില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തു. ഈ ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായക തെളിവാകും. യുവതിയെ കാണാതായെന്ന ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം പുരോഗമിക്കവേയാണ് 12-ന് ഉച്ചയോടെ മൃതദേഹം തോട്ടില്‍ കണ്ടെത്തിയത്. ഒരാള്‍ മുങ്ങിമരിക്കാനുള്ള വെള്ളം തോട്ടിലുണ്ടായിരുന്നില്ല. സി.സി.ടി.വി.യില്‍നിന്ന് ബൈക്കില്‍ സഞ്ചരിക്കുന്ന പ്രതിയുടെ ചിത്രം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

കൊല്ലപ്പെട്ട അനു ഒരു ചുവന്ന ബൈക്കില്‍ കയറിപ്പോകുന്നത് കണ്ടതായി നാട്ടുകാര്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കേസില്‍ ഏറെ പ്രധാനപ്പെട്ട ഈ മൊഴി ലഭിച്ചതോടെ ചുവന്ന ബൈക്ക് കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം. ഈ അന്വേഷണത്തിലാണ് കൊലയ്ക്ക് മുന്‍പും ശേഷവും പ്രതി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തത്.

മാര്‍ച്ച് 11-ന് രാവിലെ വാളൂര്‍ നടുക്കണ്ടിപ്പാറയിലെ നൊച്ചാട് പി.എച്ച്.സി.യുടെ സമീപത്തെ തോട്ടില്‍വെച്ചാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോകാന്‍ സ്വന്തംവീട്ടില്‍നിന്ന് അനു കാല്‍നടയായി മുളിയങ്ങലിലേക്ക് പോകുന്ന വഴിയിലായിരുന്നു കൊലപാതകം. മോഷ്ടിച്ച സ്വര്‍ണം മറ്റൊരാള്‍ മുഖേന കൊണ്ടോട്ടിയിലെ സേട്ടുവിന്റെ കടയില്‍ വില്‍പ്പന നടത്തി. 1.70 ലക്ഷം രൂപയ്ക്കാണ് ഇത് വിറ്റത്. സ്വര്‍ണമാല, മോതിരം, പാദസരം, ബ്രേസ്ലെറ്റ് എന്നിവയാണ് മോഷ്ടിച്ചത്. ഇവ ഉരുക്കിയനിലയില്‍ പോലീസ്

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )