ഷോ കാണാൻ മോദി, അമിത്ഷാ അടക്കമുള്ളവർ; ‘സബർമതി റിപ്പോർട്ട്’ പ്രദർശിപ്പിച്ചു

ഷോ കാണാൻ മോദി, അമിത്ഷാ അടക്കമുള്ളവർ; ‘സബർമതി റിപ്പോർട്ട്’ പ്രദർശിപ്പിച്ചു

ന്യൂ​ഡ​ൽ​ഹി: ഇന്ത്യൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ട​ക്കമുള്ള കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്കു​മാ​യി പാ​ർ​ല​മെ​ന്റ് വ​ള​പ്പി​ൽ ‘സ​ബ​ർ​മ​തി റി​പ്പോ​ർ​ട്ട്’ സിനിമയുടെ​ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം ന​ട​ത്തി. തി​ങ്ക​ളാ​ഴ്ച പാ​ർ​ല​മെ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ​പാ​ർ​ല​​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും പി​രി​ഞ്ഞ ശേ​ഷം വൈ​കി​ട്ടാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം.

2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​ക്ക് തു​ട​ക്ക​മി​ട്ട ഗോ​ധ്ര സ​ബ​ർ​മ​തി ട്രെ​യി​ൻ തീ​വെ​പ്പി​ൽ ബി.​ജെ.​പി നി​ല​പാ​ടി​നെ പി​ന്തു​ണ​ക്കു​ന്നതാണ് ഈ സി​നി​മ. നേരത്തെയും ഈ സിനിമയെ പ്ര​ശം​സി​ച്ച് മോ​ദി​യും അ​മി​ത് ഷാ​യും അ​ട​ക്ക​മു​ള്ള ബി.​ജെ.​പി നേ​താ​ക്ക​ൾ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ധീരജ് സർണയുടെ സംവിധാനത്തിൽ ബോളിവുഡ് താരം വിക്രാന്ത് മാസിയാണ് നായകൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സി​നി​മ​ പുറത്തിറങ്ങിയത്. റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും ഇതിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ന​രേ​ന്ദ്ര മോ​ദി ഗുജറാത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 2002ൽ ​ആ​ണ് ഗോ​ധ്ര ​ട്രെ​യി​ൻ തീ​വെ​പ്പു​ണ്ടാ​കു​ന്ന​ത്. അ​യോ​ധ്യ​യി​ൽ​നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്ന 50ല​ധി​കം ക​ർ​സേ​വ​ക​രാ​ണ് അന്ന് കൊ​ല്ല​പ്പെ​ട്ട​ത്. മു​സ്‍ലിം ജ​ന​ക്കൂ​ട്ട​മാ​ണ് തീ​വെ​ച്ച​തെ​ന്നാ​യി​രു​ന്നു അന്നത്തെ ഗു​ജ​റാ​ത്ത് പൊ​ലീ​സി​ന്റെ ക​ണ്ടെ​ത്ത​ൽ. എന്നാൽ, ഇതൊരു അ​പ​ക​ട​മാ​ണെ​ന്നുള്ള വാ​ദവും അക്കാലത്തു ഉ​യ​ർ​ന്നി​രു​ന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )