തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് എം കെ സ്റ്റാലിനും പിണറായി വിജയനും

തന്തൈ പെരിയാർ സ്മാരകം നാടിന് സമർപ്പിച്ച് എം കെ സ്റ്റാലിനും പിണറായി വിജയനും

വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും. നവീകരിച്ച സ്മാരകത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഇരു നേതാക്കന്മാരും പെരിയാര്‍ മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. വൈക്കം വലിയ കവലയില്‍ 84 സെന്റിലാണ് തന്തൈ പെരിയാര്‍ സ്മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. പെരിയാര്‍ ഗ്രന്ഥശാലയുടേയും ഉദ്ഘാടനം നടന്നു.

രാവിലെ ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് കരുതിയെങ്കിലും ഇതുണ്ടായില്ല. കൂടിക്കാഴ്ചയില്‍ മന്ത്രി വി.എന്‍ വാസവനും തമിഴ്‌നാട് മന്ത്രി ദുരൈ മുരുകനും പങ്കെടുത്തിരുന്നു. 15 മിനുട്ട് നേരമായിരുന്നു കുമരകത്ത് ഇരുവരും താമസിച്ചിരുന്ന റിസോട്ടില്‍ കൂടിക്കാഴ്ച നടന്നത്. കേരളത്തിലെ മന്ത്രിമാരായ വി എന്‍ വാസവനും സജി ചെറിയാനും തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകന്‍, ഇ വി വേലു, എം പി സ്വാമിനാഥന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

തുടര്‍ന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.1985-ല്‍ കേരള സര്‍ക്കാര്‍ വൈക്കം വലിയ കവലയില്‍ നല്‍കിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാര്‍ സ്മാരകം പണിയാന്‍ അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി എംജിആര്‍ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം തമിഴ്നാട് മന്ത്രി ഡോ. നാവലര്‍ വി.ആര്‍. നെടുഞ്ചെഴിയന്‍ തറക്കല്ലിട്ടു. 1994-ല്‍ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതല്‍മുടക്കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്മാരകം

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )