സ്വര്‍ണവിലയില്‍ നേരിയ ആശ്വാസം; വീണ്ടും താഴോട്ട്
വ്യാഴാഴ്ച 1300 രൂപയുടെ കനത്ത ഇടിവ് നേരിട്ട സ്വര്‍ണവിലയില്‍ ഇന്നലെ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 680 രൂപയാണ് ഇന്നലെ വര്‍ധിച്ചത്. ഇന്ന് വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 80 രൂപയാണ് ഇന്ന് കുറഞ്ഞത്. 58,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7275 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബര്‍ ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്.
ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. ഒക്ടോബര്‍ 29 ന വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതല്‍ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വില 57000ത്തിലേക്ക് മടങ്ങിയെത്തുന്നത്. ഒക്ടോബര്‍ 18 നാണ് അവസാനമായി വില 57000ത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് മാത്രം 1320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞിട്ടുള്ളത്. കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള ആഭരണ പ്രേമികളുടെ കാത്തിരിപ്പിന് ഇതോടെ വലിയ ആശ്വാസം നല്‍കും. നവംബര്‍ ഒന്നു മുതല്‍ തുടര്‍ച്ചയായി വിലക്കുറവും ഒരേവിലയുമൊക്കെയായിരുന്നു സ്വര്‍ണവിപണി. എന്നാല്‍ ഇന്നലെ നേരിയ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 57,600 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് വില. 7200 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്.
ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബര്‍ ആരംഭത്തോടെയാണ് സ്വര്‍ണവിലയില്‍ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്.
ഒക്ടോബര്‍ 4,5, 6, 12,13, 14 തീയതികളില്‍ 56,960 രൂപയായിരുന്നു സ്വര്‍ണവില. പിന്നീട് ഒക്ടോബര്‍ 16നാണ് വില 57000 കടന്നത്. ഒക്ടോബര്‍ 19 ന് ഇത് 58000വും കടന്നു. ഒക്ടോബര്‍ 29 ന വില 59000 വും കടന്നിരുന്നു. അതേസമയം ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. കഴിഞ്ഞ മാസം മുതല്‍ ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.