യുദ്ധഭീതിയിൽ പശ്ചിമേഷ്യ; അടിയന്തര യോഗം വിളിച്ച് യു.എൻ രക്ഷാസമിതി
വാഷിങ്ടൺ: യുദ്ധഭീതിയിലേക്ക് പശ്ചിമേഷ്യ നീങ്ങവെ ന്യൂയോർക്കിൽ അടിയന്തര യോഗം വിളിച്ച് യു.എൻ. രക്ഷാസമിതിയുടെ അടിയന്തര യോഗം ഇന്ന് നടക്കും. പ്രാദേശിക സമയം രാവിലെ 10 മണിക്കാവും യോഗമുണ്ടാവുക. ഫ്രാൻസിന്റേയും ഇസ്രായേലിന്റേയും അഭ്യർഥനയെ തുടർന്നാണ് യു.എൻ യോഗം വിളിച്ചിരിക്കുന്നത്.
മിഡിൽ ഈസ്റ്റിൽ നടക്കുന്ന സംഘർഷത്തെ അപലപിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രസ്താവനയിൽ പറഞ്ഞു. ഇതിന് അവസാനമുണ്ടാകണം. വെടിനിർത്തൽ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
CATEGORIES World