എക്സ്റേ റിപ്പോർട്ട് മാറിപ്പോയി; കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകി

എക്സ്റേ റിപ്പോർട്ട് മാറിപ്പോയി; കളമശ്ശേരി മെഡിക്കൽ കോളജിൽ യുവതിക്ക് മരുന്നുമാറി നൽകി

എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ യുവതിക്ക് മരുന്നുമാറി നല്‍കിയെന്ന് പരാതി. 61 കാരിയായ ലതികയുടെ എക്‌സ്-റേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മരുന്ന് നല്‍കി എന്നാണ് പരാതി. തിരക്കിനിടയില്‍ എക്‌സ്-റേ റിപ്പോര്‍ട്ട് മാറിപ്പോയെന്ന് റേഡിയോളജിസ്റ്റ് പറഞ്ഞതായി കളമശ്ശേരി സ്വദേശി അനാമിക പറഞ്ഞു. ചികിത്സിച്ച ഡോക്ടര്‍ക്കും, എക്‌സ്-റേ വിഭാഗത്തിനെതിരെയാണ് അനാമിക പരാതി നല്‍കിയത്.

വീട്ടില്‍ ചെന്ന് എക്‌സറേ റിപ്പോര്‍ട്ട് പരിശോധിച്ചപ്പോഴാണ് തന്റെ എക്‌സറെ റിപ്പോര്‍ട്ട് അല്ല എന്ന് മനസ്സിലായത്. നടുവേദനയും കാലുവേദനയും കാരണമാണ് അനാമിക ആശുപത്രിയില്‍ എത്തിയത്. എക്‌സ്-റേ റിപ്പോര്‍ട്ടില്‍ പ്രായാധിക്യം മൂലമുള്ള തേയ്മാനം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞതായി അനാമിക ട്വന്റിഫോറിനോട് പറഞ്ഞു.

രണ്ട് ആഴ്ച ബെഡ് റെസ്റ്റ് വേണമെന്ന് ഡോക്ടര്‍ പറഞ്ഞൈന്നും യുവതി പറഞ്ഞു. മൂന്ന് മരുന്നുകളാണ് ഡോക്ടര്‍ നല്‍കിയത്. എക്സ്റേയില്‍ പേര് കാണിച്ചിരിക്കുന്നത് ലതികയെന്നും പുറത്തെ കവറില്‍ അനാമിക എന്നുമാണ് പേര് നല്‍കിയിരിക്കുന്നതെന്ന് യുവതി പറയുന്നു.സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും പോലീസിനും കുടുംബം പരാതി നല്‍കി. പരാതി ലഭിച്ചെന്നും വിശദമായി അന്വേഷിക്കും എന്നും ആശുപത്രി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )