തമിഴ്‌നാട്ടില്‍ മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു;  കൊലപാതകം പണം തട്ടാനുള്ള ശ്രമത്തിനിടെയെന്ന് സൂചന

തമിഴ്‌നാട്ടില്‍ മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു;  കൊലപാതകം പണം തട്ടാനുള്ള ശ്രമത്തിനിടെയെന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടില്‍ മലയാളി ലോറി ഡ്രൈവര്‍ കുത്തേറ്റ് മരിച്ചു. നെടുമ്പാശേരി മേക്കാട് സ്വദേശി ഏലിയാസാണ് മരിച്ചത്.

കൃഷ്ണഗിരിയില്‍ ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ എത്തിച്ച് തിരികെ വരും വഴി ഏലിയാസ ചിലര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു. ഇതിനിടെ കൊലപ്പെടുത്തുകയായിരുന്നെന്നാണ് സൂചന. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൃഷ്ണഗിരിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )