ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി; സംഭവം തിരുവല്ലയിൽ

ബാലവേലയ്ക്ക് കൊണ്ടുവന്ന 14 കാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങി; സംഭവം തിരുവല്ലയിൽ

പത്തനംതിട്ട തിരുവല്ലയിൽ ബാലവേലയ്ക്ക് കൊണ്ടുവന്ന പതിനാലുകാരനെ വഴിയിൽ ഉപേക്ഷിച്ച് മലയാളി മുങ്ങിയെന്ന് പരാതി. ഹൈദരാബാദിൽ ജോലിയെടുത്ത പണം ചോദിച്ചപ്പോൾ തിരുവല്ലയിൽ ഇറക്കിവിടുകയായിരുന്നു എന്നാണ് കുട്ടിയുടെ മൊഴി. പതിനാലുകാരനെ ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറി.

ഹൈദരാബാദ് സ്വദേശിയായ പതിനാലുകാരനെയാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്.ആർപിഎഫ് ആണ് റെയിൽവേ സ്റ്റേഷനിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവന്ന മലയാളിക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട് -അച്ഛനും അമ്മയും മരിച്ചുപോയെന്നാണ് 14 കാരൻ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുൻപാകെ മൊഴി നൽകിയിരിക്കുന്നത് -വിജയവാഡയിലെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്താൻ ആകുമെന്നുമാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പ്രതീക്ഷ.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )