വാരാണസിക്കുപുറമേ മോദി തമിഴ്‌നാട്ടില്‍നിന്നും മത്സരിച്ചേക്കും ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍ നടക്കും

വാരാണസിക്കുപുറമേ മോദി തമിഴ്‌നാട്ടില്‍നിന്നും മത്സരിച്ചേക്കും ബി.ജെ.പി.യുടെ സ്ഥാനാര്‍ഥിപ്രഖ്യാപനം ഈ മാസം ഒടുവില്‍ നടക്കും

ലോക്സഭാ തിരഞ്ഞെടുപ്പിനുമുന്നോടിയായി സ്ഥാനാര്‍ഥികളെ നേരത്തേ പ്രഖ്യാപിക്കാനൊരുങ്ങിയിരിക്കുകയാണ് ബി.ജെ.പി. പതിനഞ്ചാം തീയതി നടക്കുന്ന മകരസംക്രാന്തി ആഘോഷങ്ങള്‍ക്കുശേമായിരിക്കും ബിജെപിയുടെ സ്ഥാനാര്‍ഥിപ്രഖ്യാപനങ്ങള്‍ക്ക് തുടക്കം കുറിക്കുക.നിയമസഭാതിരഞ്ഞെടുപ്പുപോലെത്തന്നെ സമാനമായ രീതിയില്‍ കേന്ദ്രമന്ത്രിമാരടക്കമുള്ള രാജ്യസഭാംഗങ്ങളെയും ഇക്കുറി ബിജെപി മത്സരത്തിനായിറക്കും 400 സീറ്റ്കൾ ലക്ഷ്യമിട്ട് ‘തീസരി ബാര്‍ മോദി സര്‍ക്കാര്‍, അബ് കി ബാര്‍ 400 പാര്‍’ എന്നതാണ് ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം കൂടാതെ ഛത്തീസ്ഗഢിലും രാജസ്ഥാനിലും മധ്യപ്രദേശിലും പ്രയോഗിച്ച് വിജയിച്ച തന്ത്രങ്ങള്‍ ലോക്സഭാതിരഞ്ഞെടുപ്പിലും പ്രയോഗിക്കും. ഉള്‍പ്പാര്‍ട്ടിപ്രശ്‌നങ്ങള്‍, ഭരണവിരുദ്ധവികാരം, പ്രാദേശികപ്രശ്‌നങ്ങള്‍, സിറ്റിങ് എം.പി.മാര്‍ക്കെതിരേയുള്ള വികാരം എന്നിവ നേരിടുന്ന സംസ്ഥാനങ്ങളില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും ബിജെപി കൂടുതൽ മുന്‍ഗണനനല്‍കുക .

അതേസമയം രണ്ടില്‍ക്കൂടുതല്‍ തവണ എം.പി.യായവര്‍, പ്രകടനം മികച്ചതല്ലാത്തവര്‍ തുടങ്ങിയവരെയും ഇതിൽ നിന്നും ഒഴിവാക്കും .എന്നാൽ ഇക്കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളും യുവാക്കളും കാര്യമായി പിന്തുണച്ചെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടൽ . വനിതാസംവരണനിയമം, വനിതകള്‍ക്കുള്ള ക്ഷേമപദ്ധതികള്‍, മുത്തലാഖ് നിരോധനം തുടങ്ങിയ നടപടികള്‍ സ്ത്രീവോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയവരെ പ്രത്യേകം പരിഗണിക്കണമെന്നായിരുന്നു കഴിഞ്ഞയാഴ്ച ചേര്‍ന്ന പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗത്തില്‍ പ്രധാനമന്ത്രിയുടെ നിർദേശം. കൂടാതെ ഇത്തവണ വാരാണസിക്കുപുറമേ നരേന്ദ്രമോദി തമിഴ്നാട്ടിലെ ഒരു മണ്ഡലത്തില്‍കൂടി മത്സരിച്ചേക്കുമെന്നാണ് പാര്‍ട്ടി നൽകുന്നസൂചന.കാശിയുമായി പൗരാണികബന്ധം സൂക്ഷിക്കുന്ന രാമേശ്വരം ഉള്‍പ്പെടുന്ന രാമനാഥപുരം, കേരളവുമായി അതിര്‍ത്തിപങ്കിടുന്ന കന്യാകുമാരി തുടങ്ങിയ മണ്ഡലങ്ങളാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. അതേസമയം മോദിയുടെ സ്ഥാനാര്‍ഥിത്വം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാണെന്ന് ബി.ജെ.പി. തമിഴ്നാട് സംസ്ഥാനഘടകം അധ്യക്ഷന്‍ കെ. അണ്ണാമലൈ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .എന്നാൽ 2019-ല്‍ വാരാണസിയില്‍മാത്രമായിരുന്നു അദ്ദേഹം മത്സരിച്ചത്.2014-ല്‍ വഡോദര, വാരാണസി തുടങ്ങിയ രണ്ടുമണ്ഡലങ്ങളിലും മത്സരിച്ചിരുന്നു

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )