പരാതി വേണമെന്ന് നിർബന്ധമില്ല, മുന്നോട്ട് പോകാമെന്ന് നിയമോപദേശം
എറണാകുളം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, നിയമോപദേശം നല്‍കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസക്ഷന്‍ ആണ്. നിലവിലെ സാഹചര്യത്തില്‍ പരാതി കിട്ടണം എന്ന് നിര്‍ബന്ധമില്ല, നിലവിലെ സര്‍ക്കാരിന് ആരോപണം പരിശോധിക്കാം, അതുപോലെ പോക്‌സോ ആണെങ്കില്‍ നിയമനടപടികള്‍ തുടങ്ങാം, പൊതു ജന മദ്ധ്യത്തില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍പേട്ട സര്‍ക്കാരിന ആവശ്യമായ തുടര്‍ നടപടി എടുക്കാം എന്നാണ് നിയമോപദേശം. പ്രസ്തുത വിഷയത്തില്‍ ഡിജിപി ഓഫിസിനോട് സര്‍ക്കാര്‍ അഭിപ്രായം തേടിയിരുന്നു.
എന്നാല്‍ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ രാജി ഉടനുണ്ടായേക്കും. അതേസമയം രഞ്ജിത്ത് രാജി വയ്‌ക്കേണ്ടത് അനിവാര്യമെന്നാണ് എല്‍ഡിഎഫ് നിലപാട്.ആരോപണം തെളിഞ്ഞാല്‍ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ ആദ്യ നിലപാട് സര്‍ക്കാരിനെ വെട്ടിലാക്കിയിരുന്നു .എന്നാല്‍ പിന്നാെലെ രഞ്ജിത്തിനെ നീക്കണമെന്ന് എല്‍ഡിഎഫില്‍ തന്നെ സമ്മര്‍ദ്ദം ശക്തമാവുകയായിരുന്നു.വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറില്‍ നിന്ന് ഓദ്യോഗിക നെയിം ബോര്‍ഡ് മാറ്റിയിരുന്നു. 2009 ല്‍ പാലേരിമാണിക്യം എന്ന സിനിമയുടെ ചര്‍ച്ചകള്‍ക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാള്‍ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.