കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല; സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതരെ ഭീഷണിപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍
ചേവായൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിമതരെ ഭീഷണിപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും തടി വേണോ ജീവന്‍ വേണോ എന്ന് ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. ചേവായൂർ സഹകരണബാങ്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ചിലര്‍ കരാറെടുത്താണ് വരുന്നത്. അവര്‍ ഒന്നോര്‍ത്തോളൂ എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ല. ഈ പാര്‍ട്ടിയോട് കൂറില്ലാത്തവരാണ്. കഷ്ടപ്പെടുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ജോലി കൊടുക്കാതെ ആ ജോലി ഇടതുപക്ഷക്കാര്‍ക്കും ബി.ജെ.പിക്കാര്‍ക്കും കൊടുത്ത് പണം വാങ്ങി അതിന്റെ മധുരം നുകരുന്നവരാണ്. അത് അനുവദിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
ചേവായൂർ സഹകരണബാങ്കിനെ മറ്റൊരു കരുവന്നൂർ ബാങ്ക് ആക്കിമാറ്റാൻ സമ്മതിക്കില്ല. കോൺഗ്രസുതന്നെ അധികാരത്തിൽവരുമെന്നും പിന്നിൽനിന്ന് കുത്തിയവരെ വെറുതേ വിടില്ലെന്നും അട്ടിമറിയിലൂടെ ഇടതുമുന്നണിയെ കൂട്ടുപിടിച്ച് ഭരണംപിടിച്ചെടുക്കാനുള്ള സ്വപ്നം നടക്കില്ലെന്നും സുധാകാരൻ പറഞ്ഞു. ചേവായൂർ സഹകരണബാങ്ക് ചെയർമാൻ ജി.സി. പ്രശാന്തിനെ സസ്പെൻഡ് ചെയ്തതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി നഗരത്തിലെ 53 കോൺഗ്രസ് നേതാക്കൾ പാർട്ടി ഭാരവാഹിത്വത്തിൽനിന്ന് രാജിവെച്ചിരുന്നു.