കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനം; പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി. മധുര ഇസ്മായില്‍പുരം സ്വദേശി അബ്ബാസ് അലി (31), മധുര മീനാക്ഷിഅമ്മന്‍ നഗര്‍ കെ.പുതൂര്‍ സ്വദേശി ഷംസൂണ്‍ കരീംരാജ (33), മധുര പള്ളിവാസല്‍ സ്വദേശി ദാവൂദ് സുലൈമാന്‍ (27) എന്നിവര്‍ക്കാണ് കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. തീവ്രവാദസംഘടനയായ ബേസ്മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണിവർ.

ഐ.പി.സി. 307, 324, 427, 120 ബി സ്‌ഫോടകവസ്തു നിയമം, പൊതുമുതല്‍ നശീകരണം തടയല്‍ നിയമം, നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം 16 ബി, 18, 20 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായി കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജ് ജി.ഗോപകുമാര്‍ കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കണമെന്ന് പ്രോസിക്യൂഷന്‍ പ്പെട്ടിരുന്നു.

2016 ജൂണ്‍ 15-ന് കൊല്ലം കോടതിവളപ്പില്‍ ഇവർ ബോംബ് സ്‌ഫോടനം നടത്തിയത് 2004 ജൂണ് 15-ന് ഗുജറാത്തിൽ ഇസ്രത് ജഹാനെ കൊലപ്പെടുത്തിയതിലുള്ള പ്രതിഷേധമാണ്. സംഭവത്തിൽ ഒരാൾക്ക് പരുക്കേറ്റിരുന്നു. പ്രതികളില്‍ ഒരാളായ ഷംസുദ്ദീന്‍ എന്നയാളെ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധിയുണ്ടായിരിക്കുന്നത്.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )