കൊടകര കുഴൽപ്പണക്കേസ്; തിരൂർ സതീഷിന്റെ മൊഴിയെടുക്കും
തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെളിപ്പെടുത്തിയ ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ മൊഴി അന്വേഷണസംഘം നാളെ രേഖപ്പെടുത്തും. രാവിലെ പതിനൊന്ന് മണിക്ക് പോലീസ് ക്ലബ്ബിൽ ഹാജരാകാൻ നിർദേശം നൽകി.
അതേസമയം, കൊടകര കുഴൽപ്പണക്കേസ് തുടരന്വേഷണത്തിന് അനുമതി. ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയാണ് അനുമതി നൽകിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകണമെന്നും കോടതി നിർദേശിച്ചു.
CATEGORIES Kerala