കെജ്രിവാളിൻറെ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ഡൽഹി: മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ അപ്പീൽ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ മനോജ് മിശ്ര, എസ് വിഎൻ ഭട്ടി എന്നിവർ ഉൾപ്പെട്ട അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഡൽഹി ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന്റെ വിധി പകർപ്പ് അഭിഭാഷകർ ഇന്ന് സുപ്രിംകോടതിയിൽ ഹാജരാക്കും.
ജാമ്യം നടപ്പാക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിയിൽ അസ്വഭാവികതയുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രിംകോടതിയുടെ നിരീക്ഷണം. ജാമ്യ ഉത്തരവ് പുറത്തിറങ്ങും മുൻപാണ് എൻഫോഴ്സ്മെൻറ് ഡയറകട്രേറ്റ് വിധിയെ ചോദ്യം ചെയ്തതെന്നാണ് അരവിന്ദ് കെജ്രിവാളിൻറെ അഭിഭാഷകന്റെ വാദം. ജാമ്യ ഉത്തരവ് തടയാൻ ഹൈക്കോടതിക്ക് വാക്കാൽ ഉത്തരവ് നൽകാനാവില്ല. കാരണങ്ങളില്ലാതെയാണ് ഹൈക്കോടതി ജാമ്യം നടപ്പാക്കുന്നത് തടഞ്ഞതെന്നുമായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ വാദം. കള്ളപ്പണം തടയുന്ന നിയമത്തിലെ ഇരട്ട വ്യവസ്ഥ പാലിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.