ജീവാനന്ദം പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കാന്‍ – ചവറ ജയകുമാര്‍
കാക്കനാട് :- സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ജീവാനന്ദം എന്ന പേരില്‍ പുതിയ ഒരു ആന്വിറ്റി സ്‌കീം നടപ്പിലാക്കുന്നത് ജീവനക്കാരുടെയും അധ്യാപകരുടെയും പോക്കറ്റടിക്കാനാണെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു. കേരള എന്‍ ജി ഒ അസോസിയേഷന്‍ 49-ാം എറണാകുളം ജില്ലാ വാര്‍ഷിക സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവാനന്ദം പദ്ധതി നടപ്പിലാക്കാന്‍ തിടുക്കം കാണിക്കുന്ന ധനകാര്യ മന്ത്രി ജീവനക്കാര്‍ക്ക് നല്‍കേണ്ട ഏഴ് ഗഡു ക്ഷാമബത്തയും , ശമ്പള പരിഷ്‌കരണ കുടിശിക , ലീവ് സറണ്ടര്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും നല്‍കുന്നതിന് കാലതാമസം വരുത്തുന്നത് വഞ്ചനാപരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജീവാനന്ദം പദ്ധതി ജീവനക്കാര്‍ക്കിടയില്‍ അടിച്ചേല്‍പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും ചവറ ജയകുമാര്‍ കൂട്ടിച്ചേര്‍ത്തു.
എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് ഷൈലജ ശിവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എം ജാഫര്‍ ഖാന്‍, സംസ്ഥാന ട്രഷറര്‍ എം ജെ തോമസ് ഹെര്‍ബിറ്റ്, ജി എസ് ഉമാശങ്കര്‍, എം പി ഷനിജ്, ജില്ലാ പ്രസിഡണ്ട് ടി വി ജോമോന്‍, ജില്ലാ സെക്രട്ടറി എം എ എബി, ജില്ല ട്രഷറര്‍ ബേസില്‍ ജോസഫ്, മുരളി കണിശാംപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ജില്ലാ കൗണ്‍സില്‍ യോഗം താഴെ പറയുന്നവരെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുത്തു
പ്രസിഡന്റ് ടി. വി. ജോമോന്‍
വൈസ് പ്രസിഡന്റുമാര്‍ – ഷൈലജ ശിവന്‍,
നോബിന്‍ ബേബി,
അനില്‍ വര്‍ഗ്ഗീസ്,
മുരളി കണിശാംപറമ്പില്‍,
എസ് എസ് അജീഷ്
വൈ ജോണ്‍ കുമാര്‍
ജില്ലാ സെക്രട്ടറി – എം എ എബി
ജോയിന്റ് സെക്രട്ടറിമാര്‍ –
എച്ച് വിനീത്,
ലിജോ ജോണി,
വി എന്‍ സജീവന്‍ ,
അബിന്‍സ് കരീം,
ജോമി ജോര്‍ജ്ജ്,
വി വി പ്രമോദ്
ട്രഷറര്‍ – ബേസില്‍ ജോസഫ്
വനിത ഫോറം കണ്‍വീനര്‍ – കാവ്യ എസ് മേനോന്‍