‘മതത്തിന്റെ പേരിൽ എന്തും ചെയ്യാമെന്ന് കരുതരുത്’; ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം
ആന എഴുന്നള്ളിപ്പില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുതെന്ന് കോടതി പറഞ്ഞു. സാമാന്യ ബുദ്ധി പോലും ഇല്ലേ? എന്നും കോടതി ചോദിച്ചു. എന്തുകൊണ്ട് കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നില്ലെന്നും കോടതി ചോദിച്ചു. അതേസമയം ആന എഴുന്നള്ളിപ്പില്‍ കോടതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും കോടതി പറഞ്ഞു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണ് ഹൈകോടതിയുടെ താക്കീത്. തൃപ്പൂണിത്തറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ട് കോടതി പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, ജസ്റ്റിസ് പി ഗോപിനാഥ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.
ഹൈക്കോടതി താക്കീത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. മതത്തിന്റെ പേരില്‍ എന്തും ചെയ്യാമെന്ന് കരുതരുത്. സാമാന്യ ബുദ്ധിപോലുമില്ലേ എന്നും കോടതി ചോദിച്ചു. അതേസമയം ചില ആളുകളുടെ ഈഗോ ആകരുത് നടപ്പാക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു. കോടതി നിര്‍ദ്ദേശം നടപ്പാക്കണമെന്നും ദേവസ്വം ബോര്‍ഡ് ഓഫീസറോട് സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. സത്യവാങ്മൂലം തൃപ്തികരമല്ലെങ്കില്‍ ആവശ്യമായ നടപടികള്‍ എടുക്കുമെന്നും കോടതി അറിയിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതി; കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സമര്‍പ്പിച്ച ഡിപിആര്‍ കേന്ദ്രം തള്ളി, പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശംഇക്കഴിഞ്ഞ ദിവസമാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്ര ഭരണസമിതിക്കെതിരെ വനംവകുപ്പ് കേസ് എടുത്തത്. ആനകളുടെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറത്തിറക്കിയ മാനദണ്ഡങ്ങല്‍ പാലിച്ചില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കേസ് എടുത്തത്. ക്ഷേത്രോത്സവത്തിനിടെ ഹൈക്കോടതി മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ആനകള്‍ തമ്മിലുളള അകലം മൂന്നു മീറ്റര്‍ ഉണ്ടായിരുന്നില്ലെന്നും ആളുകളും ആനയുമായുളള എട്ടു മീറ്റര്‍ അകലവും പാലിച്ചില്ലെന്നും വനംവകുപ്പ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു.