തമിഴ്നാട്ടിൽ കനത്ത മഴ; 16 ജില്ലകളിലും ഓറഞ്ച് അലർട്ട്
ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ചെന്നൈ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിലും, പുതുച്ചേരിയിലും കാരയ്ക്കലിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് മയിലാട്തുറെ, നാഗപട്ടണം, തിരുവാരൂർ ജില്ലകളിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. നിലവിൽ മയിലാട്തുറെ അടക്കമുള്ള മേഖലകളിൽ കടൽ പ്രക്ഷുബ്ധമാണ്. മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്.
പാമ്പനിലും രാമേശ്വരത്തും നാല് മണിക്കൂറിലേറെയായി മൊബൈൽ ഫോൺ നെറ്റ്വർക്കിൽ വലിയ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഡെൽറ്റ ജില്ലകളിലും പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ റിപ്പോർട്ടുകൾ പറയുന്നത്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തതിപ്രാപിച്ചതിനെ തുടർന്നാണ് മഴ. വരുന്ന നാല് ദിവസം കൂടി മഴ ശക്തിയായായി തുടരുമെന്നാണ് മുന്നറിയിപ്പ്.
CATEGORIES India