‘ശിക്ഷിക്കാതെ വിടാനാകില്ല’; ജഡ്ജിമാരെ അധിക്ഷേപിച്ച അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

‘ശിക്ഷിക്കാതെ വിടാനാകില്ല’; ജഡ്ജിമാരെ അധിക്ഷേപിച്ച അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഹൈക്കോടതി

ദില്ലി: ജഡ്ജിമാരെ അധിക്ഷേപിച്ചെന്ന കേസിൽ അഭിഭാഷകന് തടവുശിക്ഷ വിധിച്ച് ഡൽഹി ഹൈക്കോടതി. ജഡ്ജിമാർക്കും കോടതിക്കും എതിരെ നിന്ദ്യമായ ഭാഷ ഉപയോഗിച്ച സംഭവത്തിൽ അഭിഭാഷകൻ കുറ്റക്കാരനാണെന്ന് ജസ്റ്റിസുമാരായ പ്രതിഭ എം സിംഗ്, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് കണ്ടെത്തി. സഞ്ജീവ് കുമാർ എന്ന അഭിഭാഷകനാണ് നാല് മാസത്തെ തടവ് ശിക്ഷ വിധിച്ചത്. 

കോടതികളോടും നീതിന്യായ വ്യവസ്ഥയോടും ബഹുമാനമില്ലാത്ത അഭിഭാഷകൻ ക്ഷമാപണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പെരുമാറ്റം കോടതികളെ അപകീർത്തിപ്പെടുത്തുന്നതാണ്. അഭിഭാഷകനായ ഒരാൾ ഇങ്ങനെ പെരുമാറിയാൽ ശിക്ഷിക്കാതെ വിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വെർച്വൽ നടപടിക്രമങ്ങൾക്കിടെ അഭിഭാഷകൻ ജഡ്ജിമാർക്കെതിരെ വ്യക്തിപരമായ പരാമർശങ്ങൾ നടത്തുകയും ചാറ്റ് ബോക്സിൽ അവഹേളിക്കുന്ന അഭിപ്രായങ്ങളിടുകയും ചെയ്തെന്നാണ് പരാതി. ശേഷം ഒരു ജഡ്ജി അഭിഭാഷകനെതിരെ സ്വമേധയാ കോടതിയലക്ഷ്യ കേസ് എടുക്കുകയായിരുന്നു. കോടതിയിൽ വെച്ച് തന്നെ അഭിഭാഷകനെ കസ്റ്റഡിയിലെടുക്കാൻ കോടതി പൊലീസിനോട് ഉത്തരവിട്ടു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )