ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് ഹസന്‍ നസ്റല്ലയുടെ മൃതദേഹം കണ്ടെത്തി
ബെയ്റൂട്ടില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്ന് ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസന്‍ നസ്റല്ലയുടെ മൃതദേഹം ഞായറാഴ്ച കണ്ടെടുത്തു. മൃതദേഹം കണ്ടെടുത്തതായി മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് റിപ്പോര്‍ട്ട് ചെയ്തു. നസ്‌റല്ലയുടെ മരണം ശനിയാഴ്ച ഹിസ്ബുള്ള സ്ഥിരീകരിച്ചിരുന്നു. ഹിസ്ബുള്ളയുടെ പ്രസ്താവനയില്‍ അദ്ദേഹം എങ്ങനെ കൊല്ലപ്പെട്ടുവെന്നോ ശവസംസ്‌കാരം എപ്പോള്‍ നടത്തുമെന്നോ പറയുന്നില്ല.
അദ്ദേഹത്തിന്റെ ശരീരത്തില്‍ നേരിട്ടുള്ള മുറിവുകളില്ലെന്നും സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിന്നുള്ള ആഘാതമാണ് മരണകാരണമെന്ന് തെളിഞ്ഞതായും മെഡിക്കല്‍, സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചതായി റോയിട്ടേഴ്സിനോട് റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമസേന ആക്രമണം നടത്തി. തങ്ങളുടെ ആക്രമണങ്ങളില്‍ യെമനിലെ പവര്‍ പ്ലാന്റിനും എണ്ണ ഇറക്കുമതി ചെയ്യുന്ന കടല്‍ തുറമുഖത്തിനും നേരെയുള്ള ആക്രമണങ്ങളും ഉള്‍പ്പെടുന്നുവെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പ്രകാരം യെമനിലെ ഹൊദൈദ തുറമുഖത്ത് വ്യോമാക്രമണം ആരംഭിച്ചതായി നേരത്തെ വൃത്തങ്ങള്‍ അറിയിച്ചിരുന്നു.