‘ഐഎഎസ് രംഗത്തുണ്ടായ പ്രശ്‍നം സർക്കാർ ഗൗരവത്തോടെ കാണുന്നു’: മന്ത്രി കെ രാജൻ

‘ഐഎഎസ് രംഗത്തുണ്ടായ പ്രശ്‍നം സർക്കാർ ഗൗരവത്തോടെ കാണുന്നു’: മന്ത്രി കെ രാജൻ

തിരുവനന്തപുരം: ഐഎഎസ് രംഗത്തുണ്ടായ പ്രശ്നങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്ന് മന്ത്രി കെ രാജൻ. ഐഎഎസ് തലപ്പത്തെ തർക്കത്തിൽ മുഖ്യമന്ത്രി കർശന തീരുമാനമെടുക്കും. ഏതുവിധത്തിലും പ്രവർത്തിക്കാമെന്ന തരത്തിൽ ഉദ്യോഗസ്ഥരെ അഴിച്ചുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രി കെ രാജൻ പറഞ്ഞത്

നടപടിക്രമങ്ങൾക്കും സംവിധാനങ്ങൾക്കും അനുസരിച്ച് തന്നെ ഉദ്യോഗസ്ഥർ മുന്നോട്ടു പോകണം. അതിനെതിരായി പ്രവർത്തിക്കുന്നത് എത്ര ഉന്നതനായ വ്യക്തിയാണെങ്കിലും നടപടി ഉണ്ടാകും. സർക്കാർ ഉദ്യോഗസ്ഥർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കേണ്ട ചട്ടങ്ങളും രീതികളുമുണ്ട്. അത് പുലർത്തിയില്ലെങ്കിൽ സർവീസിന് നിരക്കാത്ത കാര്യമായി കാണും.

നിലവിലെ പ്രശ്നങ്ങൾ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അഭിപ്രായം ലഭ്യമാക്കും. കൃത്യമായ നിലപാട് ആയിരിക്കും സർക്കാർ സ്വീകരിക്കുക. ആരോടെങ്കിലും പ്രത്യേകിച്ച് പ്രീണനമോ, വിവേചനമോ ഉണ്ടാകില്ല. കൃത്യമായ നിലപാടെടുത്ത് മുന്നോട്ടുപോകുമെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )