ഗോൾഡൻ ഗ്ലോബ് പുരസ്കാരം; ഓള്‍ വി ഇമേജിന്‍ ആസ് ലൈറ്റിന് പുരസ്കാരങ്ങളില്ല
82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരം പ്രഖ്യാപിച്ചു. ജാക്വെസ് ഓഡിയാര്‍ഡ് സംവിധാനം ചെയ്ത ഫ്രെഞ്ച് ചിത്രം ‘എമിലിയ പെരെസ്’ ആണ് മികച്ച വിദേശ ഭാഷ ചിത്രമായി തിരഞ്ഞെടുക്കപെട്ടത്. ഇന്ത്യന്‍ സിനിമാ പ്രേമികളെ നിരാശപ്പെടുത്തിക്കൊണ്ട് മികച്ച വിദേശഭാഷ ചിത്രം, സംവിധാനം എന്നീ വിഭാഗങ്ങളിൽ മത്സരിച്ച പായൽ കപാഡിയയുടെ ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് പുരസ്കാരമില്ല. ദ് ബ്രൂട്ടലിസ്റ്റിന്റെ സംവിധായകൻ ബ്രാഡി കോർബെറ്റ് ആണ് മികച്ച സംവിധായകൻ. മികച്ച വിദേശ ഭാഷ ചിത്രം, മികച്ച നടി (കര്‍ള സോഫിയ ഗാസ്‌കോണ്‍), മികച്ച സ്വഭാവനടി (സോ സല്‍ദാന, സലേന ഗോമസ്) അടക്കം നാല് അവാര്‍ഡുകള്‍ ‘എമിലിയ പെരെസ്’ സ്വന്തമാക്കി.
സംവിധാനത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷന്‍ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് 38കാരിയായ പായല്‍ കപാഡിയ. കനി കുസൃതിയും ദിവ്യപ്രഭയും പ്രധാന വേഷത്തിലെത്തിയ മലയാളം – ഹിന്ദി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് കാന്‍ ഫെസ്റ്റിവലിൽ അടക്കം നേട്ടം കൊയ്തിരുന്നു. കാൻ ചലചിത്രമേളയിൽ ഗ്രാൻ പ്രി പുരസ്കാരവും ഗോതം അവാർഡ്സിൽ ബെസ്റ്റ് ഇന്റർനാഷനൽ ഫിലിം പുരസ്കാരവും നേടിയത് ഗോള്‍ഡന്‍ ഗ്ലോബ് പ്രതീക്ഷയ്ക്ക് കരുത്തുപകരുകയുണ്ടായി. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിൾ മികച്ച രാജ്യാന്തരചിത്രമായി ഓൾ വി ഇമാജിൻ ആസ് ലൈറ്റ് തിരഞ്ഞെടുത്തിരുന്നു.