സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1200 രൂപ

സ്വർണവിലയിൽ ഇന്നും വൻ ഇടിവ്; രണ്ട് ദിവസത്തിനിടെ കുറഞ്ഞത് 1200 രൂപ

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും ആശ്വാസം. ഇന്നലെ പവന് 440 രൂപയാണ് കുറഞ്ഞതെങ്കില്‍ ഇന്ന് 720 രൂപയാണ് കുറവ് വന്നിട്ടുള്ളത്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണ വിപണിയില്‍ 1200 രൂപയുടെ ഇടിവാണ് ഉണ്ടായത്. നവംബര്‍ 11, 12 തീയതികളില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ വിപണി. ഇന്നും 57,120 രൂപയാണ് പവന് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7140 രൂപയാണ് നല്‍കേണ്ടത്.

സംസ്ഥാനത്തെ വെള്ളി വില ഗ്രാമിന് 100 രൂപയും കിലോഗ്രാമിന് 1,00,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 57000 കടന്നു. നവംബര്‍ മാസത്തില്‍ 14,16,17 തീയതികളില്‍ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണം. ഒരു ഗ്രാം സ്വര്‍ണാഭരണം ലഭിക്കാന്‍ 6935 രൂപ നല്‍കിയാല്‍ മതിയായിരുന്നു. നവംബര്‍ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഒക്ടോബറില്‍ ആഭരണം വാങ്ങാന്‍ കാത്തിരിക്കുന്നവരെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു സ്വര്‍ണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.

CATEGORIES
Share This

COMMENTS

Wordpress (0)
Disqus (0 )