കൈ വിട്ട് കുതിച്ച് സ്വർണവില, പവന് കൂടിയത് 200 രൂപ
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന. ഇതോടെ വീണ്ടും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില 58280 രൂപയിലെത്തി. ഗ്രാമിന് 7285 രൂപ നല്‍കണം. നേരത്തെ ഡിസംബര്‍ 11,12 തീയതികളില്‍ പവന് 58,280 രൂപയിലെത്തിയിരുന്നു. ഇതായിരുന്നു സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സംസ്ഥാനത്തെ വെള്ളി വില ഇന്ന് ഗ്രാമിന് 99.90 രൂപയും കിലോഗ്രാമിന് 99,900 രൂപയുമാണ് ഇന്നത്തെ വില. ഡിസംബര്‍ 11,12 തീയതികളില്‍ പവന് 58,280 രൂപയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്
അന്താരാഷ്ട്ര വിപണിയില്‍ വെള്ളി വില എങ്ങനെ കുറഞ്ഞു എന്നതിന് അനുസൃതമായാണ് കേരളത്തിലെ വെള്ളി വിലയും നീങ്ങുന്നത്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വെള്ളി വിലയില്‍ വലിയ ചലനം ഉണ്ടാകാന്‍ സാധ്യതയില്ല. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് വെള്ളിയ്ക്ക് നല്ല ഡിമാന്‍ഡാണ്.